കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് ബിനോയ് വിശ്വം എംപി

കശ്മീരിനെ ഇന്ത്യയുടെ ഒരു അവിഭാജ്യ ഘടകമായി നിലനിര്‍ത്താന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 അത്യാവശ്യമാണ്.

Update: 2021-08-05 09:48 GMT
കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് ബിനോയ് വിശ്വം എംപി

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് ബിനോയ് വിശ്വം എംപി. കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞ് രണ്ട് വര്‍ഷം പിന്നിടുന്ന വേളയിലാണ് സിപിഐ നേതാവ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ഇക്കാര്യം പറഞ്ഞത്.

കശ്മീരിനെ ഇന്ത്യയുടെ ഒരു അവിഭാജ്യ ഘടകമായി നിലനിര്‍ത്താന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന ആവശ്യത്തില്‍ മറിച്ചൊന്ന് ചിന്തിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒമ്പതു വയസുകാരിയായ ദലിത് ബാലിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഈ രാജ്യം എങ്ങോട്ടാണ് പോകുന്നത്?... ദലിതര്‍ ഈ രാജ്യത്ത് കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നു, ഇത് അവരുടേയും രാജ്യമല്ലേയെന്നും അദ്ദേഹം ചോദിച്ചു.

Tags:    

Similar News