വിവാഹദിവസം ദലിതന്‍ ക്ഷേത്രത്തില്‍ കയറിയത് പോലിസ് സംരക്ഷണയില്‍

Update: 2019-03-01 14:42 GMT

ഇന്‍ഡോര്‍: തന്റെ വിവാഹ ദിനത്തിലെങ്കിലും ക്ഷേത്രത്തില്‍ കയറ്റണമെന്നാവശ്യപ്പെട്ടു പോലിസ് സംരക്ഷണം തേടി ദലിത് യുവാവ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഔറംഗപുര ഗ്രാമത്തിലാണു സംഭവം. കാലങ്ങളായി ദലിതുകള്‍ക്കു പ്രവേശനം നിഷേധിച്ച രാമക്ഷേത്രത്തില്‍ വച്ചു വിവാഹ ചടങ്ങുകള്‍ നടത്തുന്നതിനാണു ബലായ് സമുദായത്തില്‍ പെട്ട അജയ് മാല്‍വിയ്യ പോലിസ് സംരക്ഷണം തേടിയത്. വിവാഹദിവസം പോലിസെത്തിയാണു വധൂവരന്മാരെ ക്ഷേത്രത്തിനകത്ത് കയറ്റിയത്. തങ്ങളുടെ സമുദായത്തില്‍ പെട്ട ഒരാളെയും ക്ഷേത്രത്തില്‍ കയറ്റാറില്ലെന്നു അജയ്‌യുടെ സഹോദരന്‍ ദര്‍മേന്ദ്ര മാല്‍വിയ്യ പറഞ്ഞു. പത്തു വര്‍ഷം മുമ്പു വിവാഹ ദിനത്തില്‍ കുതിരപ്പുറത്തു എത്തിയതിനു കല്ലേറു കൊണ്ടയാളാണു താന്‍. കാലങ്ങളായി തുടരുന്ന ഇത്തരം വിവേചനത്തിനെതിരേ പോരാടാന്‍ തന്നെയാണു ഇനി തങ്ങളുടെ തീരുമാനമെന്നും ഇതിന്റെ ഭാഗമായാണു അനിയന്റെ വിവാഹം ക്ഷേത്രത്തില്‍ നടത്തിയതെന്നും ദര്‍മേന്ദ്ര പറഞ്ഞു. 

Tags:    

Similar News