മയക്കുമരുന്ന് കേസ്: ദീപികാ പദുക്കോണിന്റെ മാനേജര്‍ക്ക് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ സമന്‍സ്
ബോളിവുഡിലെ നിരോധിത വസ്തുക്കളുടെ വില്‍പനയും ഉപയോഗവും അന്വേഷിക്കുന്ന മയക്കുമരുന്ന് വിരുദ്ധ ഏജന്‍സി കഴിഞ്ഞമാസം കഴിഞ്ഞമാസം നാര്‍കോട്ടിക്‌സ് ബ്യൂറോ കരിഷ്മ പ്രകാശിനെ ചോദ്യം ചെയ്തിരുന്നു.
മുംബൈ: സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടി ദീപികാ പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സമന്‍സ് അയച്ചു. അവര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ മുംബൈയിലെ വസതിയുടെ വാതിലില്‍ സമന്‍സ് പതിച്ചുവെന്ന് എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു. ബോളിവുഡിലെ നിരോധിത വസ്തുക്കളുടെ വില്‍പനയും ഉപയോഗവും അന്വേഷിക്കുന്ന മയക്കുമരുന്ന് വിരുദ്ധ ഏജന്‍സി കഴിഞ്ഞമാസം കഴിഞ്ഞമാസം നാര്‍കോട്ടിക്‌സ് ബ്യൂറോ കരിഷ്മ പ്രകാശിനെ ചോദ്യം ചെയ്തിരുന്നു.
കൂടാതെ നടിമാരായ രാകുല്‍ പ്രീത് സിങ്, ദീപിക പദുക്കോണ്‍, സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരെയും കഴിഞ്ഞമാസം അന്വേഷണ ഏജന്‍സി വിളിച്ചുവരുത്തുകയും ചെയ്തു. സുശാന്ത് സിങ് രജ്പുത്തിന്റെ ടാലന്റ് മാനേജര്‍ ജയ സാഹയുടെ ഫോണിലെ വാട്‌സ് ആപ്പ് ചാറ്റുകളില്‍നിന്നാണ് ദീപിക പദുക്കോണിന്റെയും ശ്രദ്ധ കപൂറിന്റെയും പേരുകള്‍ കണ്ടെത്തിയത്. ദീപിക പദുക്കോണും ബിസിനസ് മാനേജര്‍ കരിഷ്മ പ്രകാശും ഹാഷ് വാങ്ങുന്നതിനെക്കുറിച്ച് സംഭാഷണം നടത്തുന്ന വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്തുവരികയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ജയ സാഹയില്‍നിന്ന് അന്വേഷണസംഘം മൊബൈല്‍ ഫോണും പിടിച്ചെടുത്തു.
കേസില്‍ നാര്‍കോട്ടിക്‌സ് ബ്യൂറോയ്ക്ക് മുന്നില്‍ ഹാജരായ ദീപികാ പദുക്കോണിനെ മണിക്കൂറുകളോളമാണ് ചോദ്യംചെയ്തത്. എന്നാല്‍, മയക്കുമരുന്ന് കേസില്‍ നടിമാരെ പ്രതി ചേര്‍ക്കുകയോ നിരോധിച്ച വസ്തുക്കള്‍ അവരില്‍നിന്ന് കണ്ടെടുക്കുകയോ ചെയ്തിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍. ജൂണിലാണ് സുശാന്ത് സിങ് രജ്പുത്തിനെ മുംബൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ആത്മഹത്യചെയ്തതാണെന്ന് പോലിസ് നിഗമനത്തിലെത്തിയപ്പോള്‍ കാമുകി റിയ ചക്രവര്‍ത്തിയ്ക്ക് മരണത്തില്‍ പങ്കുണ്ടെന്നായിരുന്നു സുശാന്തിന്റെ കുടുംബം ആരോപിച്ചത്. കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറുകയായിരുന്നു.