ന്യൂഡല്‍ഹി: ഇന്ത്യക്കാരനെ വിവാഹം കഴിച്ചു ന്യൂഡല്‍ഹിയില്‍ താമസിക്കുന്ന പാക് യുവതിയോടു രാജ്യം വിടാന്‍ നിര്‍ദേശിച്ചു ഡ്്ല്‍ഹി ഹൈക്കോടതി. ഫെബ്രുവരി 22നകം ഇന്ത്യ വിടണമെന്നു നേരത്തെ കേന്ദ്ര അഭ്യന്തര മന്ത്രാലയം യുവതിയോടു ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ യുവതി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ യുവതിയോടു രാജ്യം വിട്ടു പോവാനായിരുന്നു കോടതിയുടെയും നിര്‍ദേശം. രണ്ടാഴ്ചക്കകം ഇന്ത്യയില്‍നിന്നു പോവാനും യുവതി ഇന്ത്യയിലേക്ക് വരുന്നത് തടയാനും കോടതി നിര്‍ദേശിച്ചു. പാക് യുവതി രാജ്യത്ത് തങ്ങുന്നതിനെതിരേ സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറലും കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലും കോടതിയെ അറിയിച്ചു. ഇന്ത്യക്കാരനെ വിവാഹം കഴിച്ച യുവതി 2005 മുതലാണ് ഡല്‍ഹിയില്‍ താമസമാരംഭിച്ചത്.