ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞ ജഡ്ജി വെള്ളിയാഴ്ച വിരമിക്കും
നേരത്തെ ബാങ്ക് തട്ടിപ്പ് കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകന്‍ രതുല്‍ പുരിയുടെ കേസും പരിഗണിച്ചത് ജസ്റ്റിസ് സുനില്‍ ഗൗര്‍ തന്നെയായിരുന്നു.രതുല്‍ പുരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതും ജസ്റ്റിസ് സുനില്‍ ഗൗര്‍ ആയിരുന്നു.
ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ പി.ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യംനിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുനില്‍ ഗൗര്‍ വെള്ളിയാഴച്ച വിരമിക്കും. കേസിലെ പരാതിക്കാരനായ ചിദംബരമാണ് ഗൂഢാലോചനയിലെ പ്രധാന പ്രതിയെന്ന് ജസ്റ്റിസ് സുനില്‍ ഗൗര്‍ വിധി ന്യായത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. കള്ളപ്പണം വെളുപ്പിക്കലിന്റെ മികച്ച ഉദാഹരണമാണ് കേസ്. അതിനാല്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ജഡ്ജി അഭിപായപ്പെട്ടു.
നേരത്തെ ബാങ്ക് തട്ടിപ്പ് കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകന്‍ രതുല്‍ പുരിയുടെ കേസും പരിഗണിച്ചത് ജസ്റ്റിസ് സുനില്‍ ഗൗര്‍ തന്നെയായിരുന്നു.രതുല്‍ പുരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതും ജസ്റ്റിസ് സുനില്‍ ഗൗര്‍ ആയിരുന്നു. ഫലപ്രദമായ അന്വേഷണം നടക്കണമെങ്കില്‍ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നത്. പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം അറസ്റ്റിലാകുകയും ചെയ്തു.
1984ല്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ ജസ്റ്റിസ് ആയിട്ടാണ് സുനില്‍ ഗൗറിന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1995ല്‍ ഡല്‍ഹി ഹയര്‍ ജുഡീഷ്യല്‍ സര്‍വീസിന്റെ ഭാഗമായി. 2008 മുതല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജിയാണ് ജസ്റ്റിസ് സുനില്‍ ഗൗര്‍.