ന്യൂഡല്‍ഹി: കര്‍ഷക സമരക്കാരെ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്ത പ്രധാനമന്ത്രിക്കെതിരേ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ പി ചിദംബരം. താന്‍ ആന്ദോളന് ജീവിയായതില്‍ അഭിമാനിക്കുന്നുവെന്നും മോദിയുടെ നിര്‍വചനമനുസരിച്ച് മഹാത്മാഗാന്ധിയും ആന്ദോളന് ജീവിയായിരുന്നെന്നും ചിദംബരം ട്വീറ്റ് ചെയ്തു.
ബജറ്റ് സമ്മേളനത്തില്‍ സഭയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രതിഷേധക്കാരെ ആന്ദോളന് ജീവികളെന്ന് പറഞ്ഞ് പ്രധാനമന്ത്രി ആക്ഷേപിച്ചിരുന്നു.
ഇന്ത്യയില്‍ പേരില്‍ ഒരു പുതിയൊരു കൂട്ടമുണ്ട്, ആന്ദോളന് ജീവിയെന്ന് വിളിക്കാവുന്നവര്‍. എല്ലാ പ്രതിഷേധങ്ങളിലും പങ്കെടുക്കുന്ന പരാദങ്ങളാണ് അവര്‍.
'നാം പലതരം ജീവികളെക്കുറിച്ച് കേട്ടിട്ടുണ്ട്. ബുദ്ധിജീവി, പക്ഷേ ഇക്കാലത്ത് കാണുന്ന ഒരു ജീവിയാണ് ആന്ദോളന് ജീവി. അവര്‍ പരാദങ്ങളാണ്' -മോദി അഭിപ്രായപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമത്തിനെതിരേയുള്ള പ്രതിഷേധം രാജ്യവ്യാപകമായി വികസിച്ചതിനെത്തുടര്ന്നാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.