ന്യൂഡല്‍ഹി: പശ്ചിമ ഡല്‍ഹിയിലെ മുണ്ട്കയിലുണ്ടായ തീപ്പിടിത്ത ദുരന്തം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കും. സംഭവസ്ഥലത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തെ അയക്കാനാണ് തീരുമാനം. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡല്‍ഹി സര്‍ക്കാരിനോട് റിപോര്‍ട്ട് തേടുകയും ചെയ്യും.
രണ്ടാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടത്. ശനിയാഴ്ച നാലുനില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 27 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 40 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. പലരും തീപ്പിടിത്തമുണ്ടായപ്പോള്‍ രക്ഷപ്പെടാനായി ചാടിയപ്പോള്‍ പരിക്കുപറ്റിയാണ് മരിച്ചത്. കെട്ടിടം പ്രവത്തിച്ചിരുന്നത് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാതെയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.