മഹാരാഷ്ട്രയിലെ നാസിക്കില്‍ നേരിയ ഭൂചലനം

നാശനഷ്ടങ്ങളോ ആളപായമോ റിപോര്‍ട്ട് ചെയ്തിട്ടില്ല.

Update: 2020-08-18 14:14 GMT

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ചെറുഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 2.2 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി വ്യക്തമാക്കി.

ചൊവ്വാഴ്ച വൈകീട്ട് 2.54 ന് പടിഞ്ഞാറന്‍ നാസിക്കില്‍നിന്ന് 88 കിലോമീറ്റര്‍ അകലെയായിരുന്നു ഭൂചലനം. നാശനഷ്ടങ്ങളോ ആളപായമോ റിപോര്‍ട്ട് ചെയ്തിട്ടില്ല. 

Tags:    

Similar News