കൊവിഡ് പ്രതിരോധം: പുറത്തിറങ്ങുന്ന എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍
വീട്ടില്‍നിന്ന് പുറത്തിറങ്ങുന്ന എല്ലാവരും മാസ്‌ക് ധരിച്ചിരിക്കണം. തുണികൊണ്ടുള്ള മാസ്‌കായാലും ഉപയോഗിച്ചാല്‍ മതിയെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് വ്യാപനത്തെ ചെറുക്കാന്‍ ജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ ഫെയ്‌സ് മാസ്‌ക് ധരിക്കണമെന്ന് നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍. മാസ്‌ക് ധരിക്കുന്നത് കൊറോണ വൈറസിന്റെ വ്യാപനം ഗണ്യമായി കുറയ്ക്കുമെന്നും ഉന്നതതല യോഗത്തിനുശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. വീട്ടില്‍നിന്ന് പുറത്തിറങ്ങുന്ന എല്ലാവരും മാസ്‌ക് ധരിച്ചിരിക്കണം. തുണികൊണ്ടുള്ള മാസ്‌കായാലും ഉപയോഗിച്ചാല്‍ മതിയെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
ഡല്‍ഹിയില്‍ 20 ഹോട്ട്‌സ്പോട്ടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടങ്ങളില്‍ ആളുകള്‍ക്ക് പുറത്തേക്കോ അകത്തേക്കോ പ്രവേശനമുണ്ടായിരിക്കില്ല. ശമ്പളം ഒഴികെയുള്ള എല്ലാ ചെലവുകളും നിര്‍ത്താന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ വരുമാനനില കണക്കിലെടുത്ത് ചെലവുകള്‍ ഗണ്യമായി വെട്ടിക്കുറയ്ക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗത്തില്‍ മന്ത്രിമാരും ഡല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.