ബിജെപി മുന്‍ എംഎല്‍എയുടെ ഭാര്യ കോണ്‍ഗ്രസില്‍ ചേര്‍ന്നു
വെര്‍മയുടെ പരേതനായ ഭര്‍ത്താവ് രാകേഷ് വെര്‍മ മൂന്ന് തവണ എംഎല്‍എ ആയിരുന്നു. അവരുടെ കുടുംബത്തിന് ഷിംലയിലുടനീളം സ്വാധീനമുണ്ട്. നേരത്തെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഖിമി റാം ശര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ അന്തരിച്ച ബിജെപി മുന്‍ എംഎല്‍എ രാകേഷ് വെര്‍മയുടെ ഭാര്യ ഇന്ദു വെര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. വെര്‍മയുടെ പരേതനായ ഭര്‍ത്താവ് രാകേഷ് വെര്‍മ മൂന്ന് തവണ എംഎല്‍എ ആയിരുന്നു. അവരുടെ കുടുംബത്തിന് ഷിംലയിലുടനീളം സ്വാധീനമുണ്ട്. നേരത്തെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഖിമി റാം ശര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
വര്‍മയെ പാര്‍ട്ടിയിലേക്ക് രാജീവ് ശുക്ല സ്വാഗതം ചെയ്തു. പൊതുസമൂഹം കോണ്‍ഗ്രസിന് അനുകൂലമാണെന്നും 2022ല്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിലേക്ക് നാല് ശതമാനം പട്ടാളക്കാരെ സംഭാവന ചെയ്യുന്ന സംസ്ഥാനം അസംതൃപ്തിയിലാണെന്നും രാജീവ് ശുക്ല പറഞ്ഞു. കോണ്‍ഗ്രസ് ജൂലൈ 27 ന് ധര്‍മ്മശാലയില്‍ നിന്ന് സംസ്ഥാനവ്യാപകമായി 'യുവ റോസ്ഗര്‍ യാത്ര' ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.