ചണ്ഡിഖഢ്: ഹരിയാന മുന്‍ ആരോഗ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന കമല വര്‍മ (93) അന്തരിച്ചു. കൊവിഡ് മുക്തയായ ശേഷം ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇവര്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്.
കമല വര്‍മയുടെ മരണത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഖേദം രേഖപ്പെടുത്തി. കമല വര്‍മയുടെ നിര്യാണത്തോടെ ഒരു യുഗം അവസാനിച്ചു- അദ്ദേഹം ട്വീറ്റ് ചെയ്തു. 1977 ല്‍ ഹരിയാനയിലെ യമുനാനഗറില്‍നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട കമല വര്‍മ 1977, 1987, 1996 വര്‍ഷങ്ങളില്‍ കാബിനറ്റ് മന്ത്രിയായി സേവനമനുഷ്ഠിച്ചു.