അഭിമുഖത്തില്‍ മോദിയെ വെള്ളംകുടിപ്പിച്ച കരണ്‍ ഥാപ്പറിന്റെ നേതൃത്വത്തിലുള്ള ചാനലിന് സംപ്രേഷണാനുമതി നിഷേധിച്ചു
ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തകരായ ബര്‍ഖ ദത്ത്, കരണ്‍ ഥാപ്പര്‍, സീമി പാഷാ, വിനീത് മല്‍ഹോത്ര എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങാനിരുന്ന ടി വി ചാനല്‍ ഹാര്‍വെസ്റ്റിന് സംപ്രേഷണാനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍.തങ്ങളുടെ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ സംപ്രേഷണാനുമതി നിഷേധിച്ചതായ പരാതിയുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ് രംഗത്തെത്തിയത്. ചാനല്‍ സംപ്രേഷണം ചെയ്യരുതെന്ന് ടാറ്റാ സ്കൈയിന് കേന്ദ്രം നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. വീകോണ്‍ മീഡിയയുടെ ഉടമസ്ഥതയിലുള്ളതാണ് ചാനല്‍. കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബലിനു പുറമെ പി ചിദംബരം, കര്‍ണാടക കോണ്‍ഗ്രസ് നേതാവായ ഡികെ ശിവകുമാര്‍, വ്യവസായി നവീന്‍ ജിന്‍ഡാല്‍ എന്നിവരും ചാനലിനായി പണം മുടക്കുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.