കരണ്‍ ഥാപ്പറിന്റെയും ബര്‍ഖ ദത്തിന്റെയും പുതിയ ചാനല്‍ വരുന്നു; പേര് 'തിരംഗ ടിവി'
ഹാര്‍വെസ്റ്റ് ടിവി എന്ന പേരില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ആരംഭിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍, വിവിദ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കേന്ദ്രം ചാനലിന്റെ വരവിന് തടയിടുകയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള വീകോണ്‍ മീഡിയ ആന്റ് ബ്രോഡ്കാസ്റ്റിങ് െ്രെപവറ്റ് ലിമിറ്റഡ് ആണ് ചാനലിന് പണം മുടക്കുന്നത്.
ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ബര്‍ക്കാ ദത്തിന്റെയും കരണ്‍ ഥാപ്പറിന്റെയും നേതൃത്വത്തില്‍ വരുന്ന പുതിയ ചാനലിന് ഒടുവില്‍ അംഗീകാരം. തിരംഗ ടിവി എന്ന പേരിലാണ് പുതിയ ചാനല്‍ വരി. ഹാര്‍വെസ്റ്റ് ടിവി എന്ന പേരില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ആരംഭിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍, വിവിദ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കേന്ദ്രം ചാനലിന്റെ വരവിന് തടയിടുകയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള വീകോണ്‍ മീഡിയ ആന്റ് ബ്രോഡ്കാസ്റ്റിങ് െ്രെപവറ്റ് ലിമിറ്റഡ് ആണ് ചാനലിന് പണം മുടക്കുന്നത്.
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ ഭക്തി ടെലിവിഷന്‍ ചാനലായ ഹാര്‍വെസ്റ്റ് ടിവി കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള ചാനല്‍ ഈ പേര് ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ചാനല്‍ പ്രവര്‍ത്തനം അവതാളത്തിലായത്. ബര്‍ക്കയുടെയും ഥാപ്പറിന്റെയും ചാനല്‍ തങ്ങള്‍ക്കു ഭീഷണിയാവുമെന്ന് കേന്ദ്രം ഭയക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ഇത്തരം സാങ്കേതികത ചൂണ്ടിക്കാട്ടി അനുമതി വൈകിപ്പിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് ചാനലിന്റെ പേര് തിരംഗ ടിവി എന്നാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 7ന് വീകോണ്‍ മീഡിയ ടെലകോം ഡിസ്പ്യൂട്ട് സെറ്റ്ല്‍മെന്റ് അന്‍ഡ് അപ്പലേറ്റ് ട്രിബ്യൂണലിനെ(ടിഡിസാറ്റ്) സമീപിക്കുകയായിരുന്നു. ടിഡിസാറ്റ് ഈ പേര് അനുവദിച്ചു നല്‍കിയിട്ടുണ്ട്.
ദേശീയ പതാകയിലെ നിറങ്ങള്‍ ചാനലിന്റെ ലോഗോയില്‍ ഉപയോഗിക്കില്ല. എന്‍ഡിടിയില്‍ നിന്നു രാജിവച്ച ബര്‍ക്കാ ദത്ത് വാഷിങ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കരണ്‍ഥാപ്പറും ബര്‍ക്കക്കൊപ്പം ചാനലിന്റെ തലപ്പത്തുണ്ടാകും.
1995ലാണ് ബര്‍ക്കാ ദത്ത് എന്‍ഡിടിവിയില്‍ ചേര്‍ന്നത്. ചാനലിന്റെ മാനേജിങ് എഡിറ്റര്‍ പദവി ഉള്‍പ്പെടെ നിര്‍ണായക പദവികള്‍ അവര്‍ വഹിച്ചിട്ടുണ്ട്. ചാനലിന്റെ കണ്‍സള്‍ട്ടിങ് എഡിറ്ററും വാര്‍ത്താ അവതാരകയുമായി പ്രവര്‍ത്തിച്ചുവരുമ്പോഴാണ് അവര്‍ ചാനലില്‍ നിന്ന് രാജിവെക്കുന്നത്. കാശ്മീര്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്താണ് അവര്‍ ശ്രദ്ധിക്കപ്പെടുന്നത്. സിഎന്‍എന്‍-ഐബിഎന്നിലെ കരണ്‍ ഥാപ്പറിന്റെ ഡെവിള്‍സ് അഡ്വക്കറ്റ് എന്ന പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. 2017ല്‍ കരണ്‍ ഥാപ്പറുമായുള്ള അഭിമുഖത്തിനിടെ ചോദ്യങ്ങള്‍ക്ക് ഉത്തരംമുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറങ്ങിപ്പോയത് വലിയ വാര്‍ത്തയായിരുന്നു. സംഘപരിവാരത്തിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരായ നിലപാട് സ്വീകരിക്കുന്ന കരണ്‍ ഥാപ്പറിന്റെയും ബര്‍ക്ക ദത്തിന്റെയും ചാനല്‍ തിരഞ്ഞെടുപ്പ് സമയത്ത് ജനശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷിക്കുന്നു.