ബര്‍ക്ക ദത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭീഷണി; എഡിറ്റേഴ്‌സ് ഗില്‍ഡ് അപലപിച്ചു

കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് കര്‍ശന നടപടി സ്വീകരിക്കണമെന്ന് എഡിറ്റേസ് ഗില്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Update: 2019-02-22 16:22 GMT

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ഭയപ്പെടുത്തി കീഴ്്്‌പെടുത്താന്‍ ശ്രമിക്കുന്ന ഒരു വിഭാഗത്തിന്റെ നടപടിയെ എഡിറ്റേഴ്‌സ് ഗില്‍ഡ് അപലപിച്ചു. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് കര്‍ശന നടപടി സ്വീകരിക്കണമെന്ന് എഡിറ്റേസ് ഗില്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബര്‍ക്ക ദത്തിനെതിരേ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കടുത്ത ആക്രമണം നടന്നിരുന്നു. പുല്‍വാമ സംഭവത്തെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട കശ്മീരികള്‍ക്ക് സഹായം വാഗ്ദാനം ചെയ്തതിന്റെ പേരിലായിരുന്നു ബര്‍ക്കാ ദത്തിനെതിരേ ഫോണിലും സോഷ്യല്‍ മീഡിയയിലും ഭീഷണി ഉയര്‍ന്നത്. മറ്റ് നിരവധി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഭീഷണി നേരിട്ടിരുന്നു.

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപോര്‍ട്ടുകളുടെയും കമന്റുകളുടെയും പേരില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഭീഷണി നേരിടുന്നതായി ഗില്‍ഡിന്റെ പ്രസ്താവനയില്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ, പ്രത്യേകിച്ച ട്വിറ്റര്‍ വഴിയാണ് ഭീഷണിയില്‍ കൂടുതലും. ബന്ധപ്പെട്ട അധികൃതര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News