റിസര്‍ച്ച് ഫെല്ലോഷിപ്പ് 20 ശതമാനം വര്‍ധിപ്പിച്ചു

ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോസിന്റെ(ജെആര്‍എഫ്) ഫെല്ലോഷിപ്പ് 25,000 രൂപയില്‍ നിന്ന് മാസം 31,000 രൂപയായി വര്‍ധിക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം ഇന്ന് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു.

Update: 2019-01-30 18:26 GMT

ന്യൂഡല്‍ഹി: ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ഫെല്ലോഷിപ്പ് തുകയില്‍ കേന്ദ്രസര്‍ക്കാര്‍ 20 ശതമാനം വര്‍ധന വരുത്തി, 2014ന് ശേഷം ആദ്യമായാണ് വര്‍ധന. റിസര്‍ച്ച് സ്‌കോളര്‍മാര്‍ രണ്ട് മാസത്തോളം സമരം നടത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രം ചെറിയ വര്‍ധനയ്ക്ക് തയ്യാറായത്. അതേ സമയം, വര്‍ധന തൃപ്തികരമല്ലെന്ന നിലപാടിലാണ് റിസര്‍ച്ച് സ്‌കോളര്‍മാര്‍.

ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോസിന്റെ(ജെആര്‍എഫ്) ഫെല്ലോഷിപ്പ് 25,000 രൂപയില്‍ നിന്ന് മാസം 31,000 രൂപയായി വര്‍ധിക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം ഇന്ന് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു. ജെആര്‍എഫ് പൂര്‍ത്തിയാക്കി ചുരുങ്ങിയത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള സീനിയര്‍ റിസര്‍ച്ച് ഫെല്ലോസിനുള്ള തുക 28,000 രൂപയില്‍ നിന്ന് 35,000 രൂപയായി വര്‍ധിക്കും.

അതേ സമയം, 2010നും 2014നും ഇടയില്‍ ഫെല്ലോഷിപ്പ് തുക 56 ശതമാനം വര്‍ധിപ്പിച്ചിരുന്നുവെന്നും സമാനമായ വര്‍ധന വേണമെന്നുമാണ് റിസര്‍ച്ച് സ്‌കോളര്‍മാര്‍ ആവശ്യപ്പെടുന്നത്.  

Tags:    

Similar News