കശ്മീരില്‍ ഗ്രനേഡ് ആക്രമണം: പോലിസുകാരന്‍ കൊല്ലപ്പെട്ടു

ഗ്രനേഡ് ആക്രമണത്തില്‍ പരുക്കേറ്റ ഉദ്യോഗസ്ഥനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് കശ്മീര്‍ സോണ്‍ പോലീസ് ട്വീറ്റ് ചെയ്തു.

Update: 2022-08-14 06:16 GMT

കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഗ്രനേഡ് ആക്രമണത്തില്‍ ഒരു പോലിസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പൂഞ്ച് സ്വദേശി താഹിര്‍ ഖാനാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഗ്രനേഡ് ആക്രമണത്തില്‍ പരുക്കേറ്റ ഉദ്യോഗസ്ഥനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് കശ്മീര്‍ സോണ്‍ പോലീസ് ട്വീറ്റ് ചെയ്തു.

ജമ്മു കശ്മീരിലെ ഇന്ത്യന്‍ സൈനിക താവളത്തിന് നേരെയുണ്ടായ രണ്ടു സായുധരും മൂന്ന് സൈനികരും കൊല്ലപ്പെട്ട് ഒരാഴ്ച തികയുന്നതിനു മുമ്പാണ് ഗ്രനേഡ് ആക്രമണമുണ്ടായിട്ടുള്ളത്. സുബേദാര്‍ രാജേന്ദ്ര പ്രസാദ്, റൈഫിള്‍മാന്‍ മനോജ്കുമാര്‍, ലക്ഷ്മണന്‍ എന്നീ സൈനികരാണ് വ്യാഴാഴ്ച്ച രാവിലെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

രജൗരിയിലെ സൈനിക ക്യാമ്പിന്റെ 25 കിലോ മീറ്റര്‍ മാറിയാണ് ആക്രമണം നടന്നത്. സായുധര്‍ ക്യാംപിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചതോടെയാണ് വെടിവയ്പുണ്ടായതെന്ന് എഡിജിപി മുകേഷ് സിങ് പറഞ്ഞു.



Tags:    

Similar News