സിആര്‍പിഎഫ് ക്യാംപിനു നേര്‍ക്കു ഗ്രനേഡാക്രമണം

Update: 2019-04-17 16:58 GMT

ശ്രീനഗര്‍: പുല്‍വാമ ജില്ലയിലെ ത്രാലിലെ നൗവ്ദാല്‍ മേഖലയില്‍ സിആര്‍പിഎഫ് ക്യംപിനു നേര്‍ക്കു ഗ്രനേഡാക്രമണം. ഇന്നു വൈകുന്നേരമാണ് ക്യാംപിനു നേര്‍ക്കു ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഹെഡ് കോണ്‍സ്റ്റബ്ള്‍ ടി എല്‍ പര്‍ഷാദിനു നിസാര പരിക്കേറ്റതായി സിആര്‍പിഎഫ് അധികൃതര്‍ അറിയിച്ചു. പര്‍ഷാദിന്റെ ഇടതു കൈക്കാണ് ഗ്രനേഡിന്റെ ചീളു കൊണ്ടു പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. മേഖലയില്‍ പരിശോധന തുടരുകയാണെന്നും ആരാണ് ആക്രമണത്തിനു പിന്നിലെന്നു വ്യക്തമായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. 

Tags:    

Similar News