ഗാന്ധി വധം പുനരാവിഷ്കരണം; ഹിന്ദു മഹാസഭയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരളാ സൈബര്‍ വാരിയേഴ്സ്
ന്യൂഡല്‍ഹി: ഗാന്ധിയെ വെടിവച്ചു കൊന്ന ജനുവരി 30ന് ഗാന്ധി വധം പുനരാവിഷ്കരിച്ച ഹിന്ദു മഹാസഭയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍. അലിഗഡില്‍ ഹിന്ദുമഹാസഭ സംഘടിപ്പിച്ച പരിപാടിയിലാണ് ഗാന്ധിവധ പുനരാവിഷ്കരണം നടത്തി ഗാന്ധി പ്രതിരൂപത്തില്‍ വെടിവച്ചത്. കേരളാ സൈബര്‍ വാരിയേഴ്സ് എന്നറിയപ്പെടുന്ന ഹാക്കര്‍മാരാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. ഹിന്ദു മഹാസഭാ മൂര്‍ദാബാദ് എന്ന വിന്‍ഡോയാണ് ഇപ്പോള്‍ പേജ് തുറക്കുമ്പോള്‍ ലഭിക്കുന്നത്. വെടിയുതിര്‍ക്കുന്ന ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പൂജാ ശകുന്‍ പാണ്ഡെയെയും അക്രമികളായ അനുയായികളെയും രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും ഹാക്കര്‍മാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. വെബ്സൈറ്റ് ഹാക്ക് ചെയ്ത കേരളാ സൈബര്‍ വാരിയേഴ്സിന് അഭിവാദ്യം അര്‍പ്പിച്ച് ഇതിനകം സാമൂഹിക മാധ്യമങ്ങളില്പോസ്റ്റുകള് ഇറങ്ങിക്കഴിഞ്ഞു.