ജമ്മുകശ്മീര്‍: തെഹ്‌രീകുല്‍ മുജാഹിദീന്റെ പ്രവര്‍ത്തനം നിരോധിച്ചു

Update: 2019-02-06 09:53 GMT

ശ്രീനഗര്‍: ജമ്മുകശ്മീരിലെ തെഹ്‌രീകുല്‍ മുജാഹിദീന്‍ സംഘടനയുടെ പ്രവര്‍ത്തനം നിരോധിച്ചതായി കേന്ദ്ര അഭ്യന്തര മന്ത്രാലയം അറിയിച്ചു. കശ്മീരിന്റെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി സായുധ പ്രവര്‍ത്തനങ്ങളിലേര്‍പെടുന്നതിനാലാണ് സംഘടനയെ നരോധിച്ചതെന്നു മന്ത്രാലയ വക്താക്കള്‍ വ്യക്തമാക്കി. സ്വദേശത്തു നിന്നും വിദേശത്തു നിന്നും സാമ്പത്തിക സഹായം നേടുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനങ്ങളടക്കം നടത്തുകയും ചെയ്യുന്ന സംഘടനയാണ് 1990ല്‍ രൂപീകൃതമായ തെഹ്‌രീകുല്‍ മുജാഹിദീന്‍. കശ്മീരിനെ സ്വതന്ത്രമാക്കുകയാണു അവരുടെ ലക്ഷ്യം. ലക്ഷറെ ത്വയിബ, ഹിസ്ബുല്‍ മുജാഹിദീന്‍ തുടങ്ങിയ സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവരാണ് തെഹ്‌രീകുല്‍ മുജാഹിദീന്‍. ഗ്രനേഡാക്രമണങ്ങളടക്കം നിരവധി ആക്രമണങ്ങളാണ് അവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയിട്ടുള്ളതെന്നും അഭ്യന്തര മന്ത്രാലയ വക്താക്കള്‍ വ്യക്തമാക്കി.

Tags:    

Similar News