എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വിലയില്‍ ഇടിവ്

Update: 2023-06-01 09:06 GMT

ഡല്‍ഹി: ജൂണ്‍ മാസത്തിന്റെ ആദ്യ ദിനമായ ഇന്ന് എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ വന്‍ കുറവുണ്ടായി. എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വിലയില്‍ എണ്ണക്കമ്പനികള്‍ ഇളവ് നല്‍കിയിരിക്കുകയാണ്. സര്‍ക്കാര്‍ എണ്ണക്കമ്പനിയുടെ ഭാഗത്തുനിന്നും പുറത്തുവിട്ട വില അനുസരിച്ച് വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില ജൂണ്‍ ഒന്നു മുതല്‍ 83 രൂപ കുറഞ്ഞിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന് 1773 രൂപ നല്‍കിയാല്‍ മതി. ഇത് നേരത്തെ 1856.50 രൂപയായിരുന്നു.

വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ ആശ്വാസം നല്‍കുന്നതിനു പുറമേ വിമാന ഇന്ധനത്തിന്റെ വിലയിലും എണ്ണ കമ്പനികള്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിലയില്‍ ഏകദേശം 6,600 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് വരും കാലങ്ങളിലെ വിമാന യാത്രകളില്‍ ഗുണം ചെയ്യും. ജൂണ്‍ ഒന്നു മുതലാണ് പുതിയ നിരക്ക് നിലവില്‍ വന്നിരിക്കുന്നത്. എന്നാല്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ എണ്ണക്കമ്പനികള്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇതിനായി  ഡല്‍ഹിയില്‍ 1103 രൂപ തന്നെ നല്‍കേണ്ടിവരും.





വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ പുതിയ നിരക്ക്



ഡല്‍ഹിയില്‍ വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില 1856.50 രൂപയില്‍ നിന്നും 1773 രൂപയായി കുറഞ്ഞിട്ടുണ്ട്. അതുപോലെ കൊല്‍ക്കത്തയില്‍ നേരത്തെ 1960.50 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 1875.50 രൂപയാണ് വില. മുംബൈയില്‍ 1808.50 രൂപയ്ക്ക് ലഭ്യമായിരുന്ന വാണിജ്യ സിലിണ്ടര്‍ ഇപ്പോള്‍ 1725 രൂപയ്ക്ക് ലഭിക്കും. ചെന്നൈയില്‍ 2021.50 രൂപയില്‍ നിന്നും 1937 രൂപയായി കുറഞ്ഞിട്ടുണ്ട്.





Tags:    

Similar News