ബോംബെ ഐഐടിയില്‍ വിദ്യാര്‍ഥി ഏഴാം നിലയില്‍നിന്ന് ചാടി ജീവനൊടുക്കി

Update: 2022-01-17 06:25 GMT

മുംബൈ: ബോംബെ ഐഐടി വിദ്യാര്‍ഥി ഏഴാം നിലയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് രണ്ടാംവര്‍ഷ മാസ്‌റ്റേഴ്‌സ് വിദ്യാര്‍ഥിയായ 26കാരന്‍ കാംപസ് കെട്ടിടത്തിന് മുകളില്‍നിന്നും ചാടിയത്. വിദ്യാര്‍ഥിയെ ഘാട്‌കോപ്പറിലെ രാജവാഡി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇയാളുടെ ഹോസ്റ്റലില്‍നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. താന്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ചികില്‍സയിലാണെന്നും വിദ്യാര്‍ഥി കുറിപ്പില്‍ പറയുന്നു. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ പവായ് പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലിസ് അറിയിച്ചു.

Tags:    

Similar News