കര്‍ണാടക: സിനിമാ മേഖലയെ ലക്ഷ്യംവച്ചു ആദായ നികുതി വകുപ്പ്
പരിശോധനകളില്‍ 25 കിലോ ഗ്രാം സ്വര്‍ണമം അടക്കം കണക്കില്‍ പെടാത്ത 11 കോടി രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു.
ബംഗ്ലൂരു: കര്‍ണാടകയിലെ സിനിമാ താരങ്ങളെയും നിര്‍മാതാക്കളെയും ലക്ഷ്യം വച്ച് ആദായ നികുതി വകുപ്പ് നടപടികള്‍ ശക്തമാക്കുന്നു. ദ വില്ലൈന്‍, കെജിഎഫ് തുടങ്ങിയ സിനിമകളുടെ അണിയറ പ്രവര്‍ത്തരുടെ വീടുകളിലടക്കം കഴിഞ്ഞ ദിവസങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
പരിശോധനകളില്‍ 25 കിലോ ഗ്രാം സ്വര്‍ണമം അടക്കം കണക്കില്‍ പെടാത്ത 11 കോടി രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു. നികുതി വെട്ടിപ്പു നടത്തുന്നവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിനായി കര്‍ണാടക ഫിലിം ഇന്‍ഡസ്ട്രി ഫ്രറ്റേണിറ്റി പ്രവര്‍ത്തകരുമായി ഉടനടി കൂടിക്കാഴ്ച നടത്തുമെന്നു ആദായ നികുതി വകുപ്പ് ഡയറക്ടര്‍ ജനറല്‍ ബിആര്‍ ബാലകൃഷ്ണന്‍ പറഞ്ഞു.