അന്താരാഷ്ട്ര വനിതാദിനം: കേരളത്തിന്റെ അക്ഷരമുത്തശ്ശി അടക്കമുള്ളവര്‍ക്ക് നാരീശക്തി പുരസ്‌കാരം സമ്മാനിച്ചു

മലയാളിക്ക് അഭിമാനമായി കാര്‍ത്ത്യായനിയമ്മ, 104ാമത്തെ വയസ്സിലും കായികതാരമായ മാന്‍ കൗര്‍, വ്യോമസേനയുടെ ആദ്യവനിതാ പൈലറ്റുമാര്‍ എന്നിവര്‍ ഉള്‍പ്പടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ കഴിവ് തെളിയിച്ച 20 സ്ത്രീകള്‍ക്കാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാരീശക്തി പുരസ്‌കാരം നല്‍കി ആദരിച്ചത്.

Update: 2020-03-08 09:39 GMT

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാദിനത്തില്‍ സമൂഹത്തിന്റെ വിവിധ മേഖകളില്‍ മികവുതെളിച്ച 20 സ്ത്രീകള്‍ക്ക് രാജ്യം നാരീശക്തി പുരസ്‌കാരം നല്‍കി ആദരിച്ചു. മലയാളിക്ക് അഭിമാനമായി കാര്‍ത്ത്യായനിയമ്മ, 104ാമത്തെ വയസ്സിലും കായികതാരമായ മാന്‍ കൗര്‍, വ്യോമസേനയുടെ ആദ്യവനിതാ പൈലറ്റുമാര്‍ എന്നിവര്‍ ഉള്‍പ്പടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ കഴിവ് തെളിയിച്ച 20 സ്ത്രീകള്‍ക്കാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാരീശക്തി പുരസ്‌കാരം നല്‍കി ആദരിച്ചത്.

96ാം വയസ്സില്‍ പഠനത്തിനെത്തി തുല്യതാ സാക്ഷരതാ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയതാണ് കാര്‍ത്ത്യായനിയമ്മയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. പുരസ്‌കാരം നേടിയതില്‍ സന്തോഷമെന്ന് കാര്‍ത്ത്യായനിയമ്മ പറഞ്ഞു. കേരളത്തില്‍നിന്ന് കര്‍ത്ത്യായനിയമ്മക്കൊപ്പം പുരസ്‌കാരത്തിന് അര്‍ഹയായ 105 വയസ്സുകാരി ഭാഗീരഥിയമ്മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഡല്‍ഹിയിലെത്താനായില്ല. ചടങ്ങില്‍ രാഷ്ട്രപതിക്കൊപ്പം കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, നിര്‍മല സീതാരാമന്‍ എന്നിവരും പങ്കെടുത്തു.

വനിതകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളും മാറ്റിവച്ചു. ഷീ ഇന്‍സ്‌പെയേഴ്‌സ് അസ് എന്ന ഹാഷ് ടാഗില്‍ ചെന്നൈ സ്വദേശി സ്‌നേഹമോഹന്‍, മാളവിക അയ്യര്‍, കശ്മീര്‍ സ്വദേശി ആരിഫ എന്നിവരുടെ ജീവീതകഥകള്‍ പ്രധാനമന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ചു. ഏഴ് സ്ത്രീകള്‍കള്‍ക്കാണ് അവസരം നല്‍കിയത്. 

Tags:    

Similar News