എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പി ചിദംബരത്തെ അറസ്റ്റ് ചെയ്തു

തിഹാല്‍ ജയിലില്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. സിബിഐ അറസ്റ്റ് ചെയ്ത ചിദംബരം നിലവില്‍ ജുഡീഷ്യല്‍ കസ്റ്റിഡിയിലാണ്.

Update: 2019-10-16 05:50 GMT

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തിഹാല്‍ ജയിലില്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. സിബിഐ അറസ്റ്റ് ചെയ്ത ചിദംബരം നിലവില്‍ ജുഡീഷ്യല്‍ കസ്റ്റിഡിയിലാണ്. പ്രത്യേക സിബിഐ കോടതി ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 3ന് ഒക്ടോബര്‍ 17 വരെ നീട്ടിയിരുന്നു. ഐഎന്‍ക്‌സ് മീഡിയ അഴിമതിക്കേസില്‍ ചൊവ്വാഴ്ച്ച ചിദംബരം സുപ്രിംകോടതിയില്‍ നിന്ന് ജാമ്യം തേടിയിരുന്നു. സിബിഐ തന്നെ അപമാനിക്കാന്‍ ശ്രമിക്കുയാണെന്നാണ് ചിദംബരത്തിന്റെ ആരോപണം. അപേക്ഷയില്‍ ഇന്നും വാദംകേള്‍ക്കല്‍ തുടരും.

ഐഎന്‍എക്‌സ് മീഡിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മൂന്ന് ഇഡി ഉദ്യോഗസ്ഥര്‍ക്ക് ചിദംബരത്തെ ചോദ്യം ചെയ്യാന്‍ ചൊവ്വാഴ്ച്ച പ്രത്യേക കോടതി അനുമതി നല്‍കിയിരുന്നു. അതുപ്രകാരം ഇന്നു രാവിലെ ഉദ്യോഗസ്ഥര്‍ ജയിലില്‍ എത്തി ചിദംബരത്തെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിന് മുമ്പ് ചിംബരത്തിന്റെ മകന്‍ കാര്‍ത്തിയും ഭാര്യ നളിനിയും ജയിലില്‍ എത്തി അദ്ദേഹത്തെ കണ്ടിരുന്നു. 

Tags:    

Similar News