ന്യൂഡല്‍ഹി: പ്രശസ്ത സിനിമാ സംവിധായകനും നിര്‍മാതാവും നടന്‍ ഹൃത്വിക് റോഷന്റെ മുത്തച്ഛനുമായ ജെ ഓംപ്രകാശ് (93) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലങ്ങമായി കിടപ്പിലായിരുന്നു. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1974ല്‍ 'ആപ് കി കസം' എന്ന ചിത്രത്തിലൂടെയാണ് ഓം പ്രകാശ് സംവിധാന രംഗത്തേക്ക് എത്തിയത്.
ആയീ മിലന്‍ കീ ബേല, ആയേ ദിന്‍ ബഹര്‍ കെ തുടങ്ങി 15 ഓളം ചിത്രങ്ങള്‍ നിര്‍മിച്ചു. ഹൃത്വിക് റോഷന്റെ മാതാവ് പിങ്കി റോഷന്റെ പിതാവാണ് ജെ ഓംപ്രകാശ്.