കശ്മീരിലെ അനന്ത്‌നാഗില്‍ ഏറ്റുമുട്ടല്‍; രണ്ട് സായുധരെ സൈന്യം വധിച്ചു

ഒരു വീടിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്ന സായുധരെയാണ് സൈന്യം വധിച്ചത്. കൊല്ലപ്പെട്ടവര്‍ രണ്ടുപേരും കശ്മീര്‍ സ്വദേശികള്‍തന്നെയാണെന്ന് തിരിച്ചറിഞ്ഞു.

Update: 2019-04-25 05:45 GMT
കശ്മീരിലെ അനന്ത്‌നാഗില്‍ ഏറ്റുമുട്ടല്‍; രണ്ട് സായുധരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സായുധരെ സുരക്ഷാസേന വധിച്ചു. അനന്ത്‌നാഗില്‍ ബിജ്ബഹറയിലെ ബജേന്ദര്‍ മൊഹല്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു വീടിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്ന സായുധരെയാണ് സൈന്യം വധിച്ചത്. കൊല്ലപ്പെട്ടവര്‍ രണ്ടുപേരും കശ്മീര്‍ സ്വദേശികള്‍തന്നെയാണെന്ന് തിരിച്ചറിഞ്ഞു.

സഫ്ദര്‍ അമീന്‍ ഭട്ട്, ബുര്‍ഹാന്‍ അഹമ്മദ് ഗനി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍നിന്ന് എകെ റൈഫിളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തതായി എഎന്‍ഐ ന്യൂസ് റിപോര്‍ട്ട് ചെയ്തു. പ്രദേശത്ത് ആയുധങ്ങളുമായി സായുധര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മേഖലയില്‍ സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെ സായുധര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാസേന തിരിച്ചടിക്കുകയും സായുധരെ വധിക്കുകയും ചെയ്തു. പ്രദേശത്ത് സൈന്യം പരിശോധന തുടരുകയാണ്. 


Tags:    

Similar News