ജയ ഷെട്ടി കൊലപാതകം: അധോലോക കുറ്റവാളി ഛോട്ടാ രാജന് ജാമ്യം; ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചു
മുംബൈ: അധോലോക കുറ്റവാളി ഛോട്ടാ രാജന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. ഹോട്ടല്‍ നടത്തിപ്പുകാരനായ ജയ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് ജാമ്യം. കേസില്‍ മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് കോടതി ഛോട്ടാ രാജനെതിരെ വിധിച്ച ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചു അപ്പീല്‍ നല്‍കാനും സമയം അനുവദിച്ചു.
ജസ്റ്റിസുമാരായ ദേവതി മോഹിതെ ദേരെ, പൃഥ്വിരാജ് ചവാന്‍ എന്നിവരുടേതാണ് ജാമ്യ ഉത്തരവ്. ജാമ്യം അനുവദിക്കുന്നതിനായി ഒരു ലക്ഷം രൂപ കെട്ടിവെക്കണം. അതേസമയം മറ്റ് ക്രിമിനല്‍ കേസുകളിലും പ്രതിയായതിനാല്‍ ഛോട്ടാ രാജന്‍ ജയില്‍ മോചിതനാകില്ല. ഈ വര്‍ഷം മെയിലാണ് ജയ ഷെട്ടി കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഛോട്ടാ രാജനടക്കുള്ള പ്രതികള്‍ക്ക് മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.