ജെഎന്‍യു എന്‍ട്രന്‍സ് ടെസ്റ്റ് ഓണ്‍ലൈനില്‍; അപേക്ഷ ഇന്നുമുതല്‍
അപേക്ഷയിലെ തെറ്റുതിരുത്താന്‍ ഏപ്രില്‍ 17 മുതല്‍ 19 വരെ അവസരമുണ്ടാവും
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ 2019-20 അധ്യയന വര്‍ഷത്തെ ബിരുദ/ബിരുദാനന്തര/ഗവേഷണ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് വെള്ളിയാഴ്ച മുതല്‍ അപേക്ഷിക്കാം. ഓണ്‍ലൈനായി നടത്തുന്ന പ്രവേശന പരീക്ഷയുടെ നടത്തിപ്പ് ചുമതല നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്കാണ്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഇന്നുമുതല്‍ ഏപ്രില്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയിലെ തെറ്റുതിരുത്താന്‍ ഏപ്രില്‍ 17 മുതല്‍ 19 വരെ അവസരമുണ്ടാവും. മെയ് 27 മുതല്‍ 30 വരെ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ പ്രവേശന കാര്‍ഡ് ഏപ്രില്‍ 22 മുതല്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. രാജ്യത്താകമാനം 127 നഗരങ്ങളിലാണ് പരീക്ഷ നടത്തുക. വിദ്യാര്‍ഥികള്‍ക്കു പുതിയ രീതിയിലുള്ള പരീക്ഷ പരിശീലിക്കാന്‍ മോക്ക് ടെസ്റ്റ് സെന്ററുകളും എന്‍ടിഎ ഒരുക്കും.