ജെഎന്‍യു പ്രവേശനത്തിനുള്ള പ്രത്യേക പരീക്ഷ ഒഴിവാക്കി
പ്രവേശനം പൊതു പരീക്ഷയിലൂടെയാക്കുമെന്ന് നേരത്തെതന്നെ വൈസ് ചാന്‍സലര്‍ വ്യക്തമാക്കിയിരുന്നു.
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ഇനി പ്രവേശനം പൊതു പരീക്ഷയിലൂടെ. കേന്ദ്ര സര്‍വകലാശാലകളുടെ പൊതു പരീക്ഷയില്‍ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ചു. ജെഎന്‍യു പ്രവേശനത്തിന് ഇനി പ്രത്യേക പരീക്ഷയുണ്ടായിരിക്കില്ല.
പ്രവേശനം പൊതു പരീക്ഷയിലൂടെയാക്കുമെന്ന് നേരത്തെതന്നെ വൈസ് ചാന്‍സലര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നീക്കത്തിന് എതിരേ അധ്യാപക, വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. കൗണ്‍സില്‍ യോത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും പുതിയ തീരുമാനത്തോട് യേജിച്ചു.
ഇനിമുതല്‍ പ്രവേശന പരീക്ഷ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ മാനദണ്ഡം അനുസരിച്ചായിരിക്കുമെന്ന് അക്കാദമിക് കൗണ്‍സില്‍ യോഗത്തിന് ശേഷം, സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നേരത്തെ, ഡല്‍ഹി സര്‍വകലാശാലയും സമാനമായ മാറ്റം നടപ്പിലാക്കിയിരുന്നു.