ന്യൂഡല്‍ഹി: കെ കെ രാഗേഷ് എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
താനുമായി കഴിഞ്ഞ ഒരാഴ്ചയായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോവണമെന്ന് രാഗേഷ് അഭ്യര്‍ഥിച്ചു. ഡല്‍ഹിയിലെ കര്‍ഷകസമരത്തില്‍ രാഗേഷ് സജീവമായി പങ്കെടുത്തിരുന്നു.