കര്‍ണാടക ഗ്രാമവികസന മന്ത്രി കെ എസ് ഈശ്വരപ്പയ്ക്ക് കൊവിഡ്

ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം താന്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.

Update: 2020-09-01 17:05 GMT

ബംഗളൂരു: കര്‍ണാടകയില്‍ ഒരു മന്ത്രിക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പയ്ക്കാണ് വൈറസ് ബാധിച്ചത്. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം താന്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. തനിക്കിപ്പോള്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.

എല്ലാവരുടെയും അനുഗ്രഹങ്ങളും ആശംസകളുമുണ്ടാവണമെന്നും വേഗത്തില്‍ സുഖംപ്രാപിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈശ്വരപ്പ വേഗത്തില്‍ സുഖം പ്രാപിക്കുമെന്നും ഉടന്‍ ജോലിയില്‍ പ്രവേശിക്കുമെന്നും മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയും ആശംസിച്ചു. അദ്ദേഹം വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്ന് ആരോഗ്യ വിദ്യാഭ്യാസമന്ത്രി കെ സുധാകറും പറഞ്ഞു. ഇതോടെ കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച മന്ത്രിമാരുടെ എണ്ണം ഏഴായി.

കഴിഞ്ഞമാസമാണ് ബി എസ് യെദിയൂരപ്പ, ആരോഗ്യമന്ത്രി ബി ശ്രീരാമുലു, ടൂറിസം മന്ത്രി സി ടി രവി, കൃഷി മന്ത്രി ബി സി പാട്ടീല്‍, വനംമന്ത്രി ആനന്ദ് സിങ് എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതായും ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചതായും വനിതാ-ശിശു വികസന മന്ത്രി ശശികല ജോലെയും വ്യക്തമാക്കിയിരുന്നു.  

Tags:    

Similar News