മുന്നണി മാറ്റം: ഇനി ചര്‍ച്ചയില്ല; പ്രഫുല്‍ പട്ടേല്‍ തീരുമാനം പ്രഖ്യാപിക്കും- മാണി സി കാപ്പന്‍
പ്രഫുല്‍ പട്ടേലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. എന്‍സിപിയോട് ഇടതുമുന്നണി നീതി കാണിച്ചില്ലെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞിട്ടുണ്ട്. ശരദ് പവാറുമായി വൈകീട്ട് ചേരുന്ന കൂടിക്കാഴ്ചയ്ക്കുശേഷം മുന്നണി മാറ്റം സംബന്ധിച്ച കാര്യങ്ങള്‍ പ്രഫുല്‍ പട്ടേല്‍ പ്രഖ്യാപിക്കും.
ന്യൂഡല്‍ഹി: എന്‍സിപി എല്‍ഡിഎഫ് വിടുന്നത് സംബന്ധിച്ച് കേന്ദ്രനേതൃത്വവുമായി ഇനി ചര്‍ച്ചയില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറുമായി കൂടിയാലോചന നടത്തി വൈകീട്ടോടെ പ്രഫുല്‍ പട്ടേല്‍ തീരുമാനം പ്രഖ്യാപിക്കും. പ്രഫുല്‍ പട്ടേലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. എന്‍സിപിയോട് ഇടതുമുന്നണി നീതി കാണിച്ചില്ലെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞിട്ടുണ്ട്. ശരദ് പവാറുമായി വൈകീട്ട് ചേരുന്ന കൂടിക്കാഴ്ചയ്ക്കുശേഷം മുന്നണി മാറ്റം സംബന്ധിച്ച കാര്യങ്ങള്‍ പ്രഫുല്‍ പട്ടേല്‍ പ്രഖ്യാപിക്കും.
അന്തിമതീരുമാനം വരുന്നതിനായി കാത്തിരിക്കുകയാണ് കേരളത്തിലെ എന്‍സിപി നേതൃത്വം. ഇനി ചര്‍ച്ചയില്ലെന്നും തീരുമാനം മാത്രമേ ഉള്ളൂവെന്നും കാപ്പന്‍ പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരനും ഒപ്പമുണ്ടായിരുന്നു. പാലാ സീറ്റ് ലഭിക്കാത്ത പക്ഷം യുഡിഎഫിലേക്ക് പോവുമെന്ന് മാണി സി കാപ്പന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഞായറാഴ്ച പാലായിലെത്തുന്നതിന് മുമ്പ് തീരുമാനം പ്രഖ്യാപിക്കണമെന്ന് കാപ്പന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു.
കേന്ദ്രനേതൃത്വം അനുകൂല നിലപാട് എടുത്താലും ഇല്ലെങ്കിലും ഞായറാഴ്ച പാലായിലെത്തുന്ന ഐശ്വര്യ കേരള യാത്രയിലൂടെ കാപ്പന്‍ യുഡിഎഫ് പ്രവേശനം നടത്തുമെന്നാണ് റിപോര്‍ട്ടുകള്‍. അതേസമയം, എന്‍സിപി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രന്‍ എല്‍ഡിഎഫില്‍തന്നെ ഉറച്ചുനില്‍ക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്‍സിപി യുഡിഎഫിലേക്ക് പോയാലും ശശീന്ദ്രന്‍ പക്ഷം എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കാപ്പനോട് യുഡിഎഫില്‍നിന്ന് പോവരുതെന്നും ശശീന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.