ജയലളിതയുടെ സ്വത്തു വിവരങ്ങള്‍ സമര്‍പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

കേസുമായി ബന്ധപ്പെട്ട് കോടതികളില്‍ നല്‍കിയ സ്വത്തു വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സ്വത്തു വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ട്.

Update: 2019-01-03 16:24 GMT

ചെന്നൈ: തമിഴ് നാട് മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ സ്വത്തു വിവരങ്ങളുടെ വ്യക്തമായ കണക്കുകള്‍ സമര്‍പിക്കണമെന്ന് ആദായനികുതി വകുപ്പിനോട് മദ്രാസ് ഹൈക്കോടതി നിര്‍ദേശം. കെ പുഴകെന്തി, പി ജാനകിരാമന്‍ എന്നിവര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജയലളിതയുടെ സ്വത്തുക്കള്‍ ഉണ്ട്. ഇവ കണക്കാക്കണം. കേസുമായി ബന്ധപ്പെട്ട് കോടതികളില്‍ നല്‍കിയ സ്വത്തു വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സ്വത്തു വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ട്. അതിനാല്‍ ഇതിന്റെ വ്യക്തമായ കണക്കുകള്‍ ശേഖരിക്കണമെന്നാണ് ഇരുവരും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. 2016 ഡിസംബര്‍ 5നാണ് ജയലളിത മരിച്ചത്.



Tags:    

Similar News