കൊറോണ: ഫിലിപ്പിന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാമെന്ന് ഉറപ്പുലഭിച്ചെന്ന് പി കെ കുഞ്ഞാലിക്കുട്ടി

കേരളത്തില്‍നിന്നുള്ള 13 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച യാത്ര പുറപ്പെടാന്‍ തയ്യാറായി നില്‍ക്കവെയാണ് ഇന്ത്യ ചൊവ്വാഴ്ച്ച ഫിലിപ്പിന്‍സ് അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള ഗതാഗതം പൂര്‍ണമായി റദ്ദാക്കിയത്.

Update: 2020-03-18 11:14 GMT

ന്യൂഡല്‍ഹി: കൊറോണ പകര്‍ച്ചവ്യാധി ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രാനുമതി റദ്ദാക്കിയതിനെത്തുടര്‍ന്ന് ദക്ഷിണ കിഴക്കന്‍ രാജ്യമായ ഫിലിപ്പിന്‍സില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ഥികളെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ഫിലിപ്പിന്‍സിലെ ഇന്ത്യന്‍ സ്ഥാനപതി തനിക്ക് ഉറപ്പുനല്‍കിയതായി പി കെ കുഞ്ഞാലിക്കുട്ടി എംപി. കേരളത്തില്‍നിന്നുള്ള 13 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച യാത്ര പുറപ്പെടാന്‍ തയ്യാറായി നില്‍ക്കവെയാണ് ഇന്ത്യ ചൊവ്വാഴ്ച്ച ഫിലിപ്പിന്‍സ് അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള ഗതാഗതം പൂര്‍ണമായി റദ്ദാക്കിയത്.

സ്വദേശികളല്ലാത്തവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രാജ്യം വിടാന്‍ ഫിലിപ്പിന്‍സ് 72 മണിക്കൂര്‍ സമയം അനുവദിച്ചിരിക്കുകയാണ്. ഫിലിപ്പിന്‍സിലെ ഇന്ത്യന്‍ സ്ഥാനപതി ജൈദീപ് മജുംദാറുമായി പി കെ കുഞ്ഞാലിക്കുട്ടി എംപി ഫോണില്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥത്ഥികളെ നാട്ടിലെത്തിക്കാന്‍ വേണ്ടതൊക്കെ ചെയ്യാമെന്ന് സ്ഥാനപതി അദ്ദേഹത്തിന് ഉറപ്പുനല്‍കിയത്. 

Tags:    

Similar News