ഡല്‍ഹി വംശഹത്യാ ആക്രമണം: മലയാളി വിദ്യാര്‍ഥികള്‍ക്ക് ഡല്‍ഹി പോലിസ് നോട്ടിസ്
ജാമിയ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികളായ അല്‍ അമീന്‍, തസ്‌നീം എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് ഡല്‍ഹി പോലിസ് നോട്ടിസ് അയച്ചത്. അടുത്താഴ്ച ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.
ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരേ സംഘപരിവാരം അഴിച്ചുവിട്ട വംശഹത്യാ ആക്രമണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പോലിസ് നോട്ടീസ്. ജാമിയ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികളായ അല്‍ അമീന്‍, തസ്‌നീം എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് ഡല്‍ഹി പോലിസ് നോട്ടിസ് അയച്ചത്. അടുത്താഴ്ച ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. തിരുവനന്തപുരം സ്വദേശിയായ അല്‍ അമീന്‍ ജാമിയ സമരസമിതിയുടെ മീഡീയാ കോര്‍ഡിനേറ്ററായിരുന്നു.
ജാമിയ സര്‍വകലാശാലയില്‍ നടന്ന സമരങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു അല്‍ അമീന്‍. ജാമിഅ വിദ്യാര്‍ഥി സഫൂറാ സര്‍ഗര്‍ ഉള്‍പ്പെടെ നിരവധി സിഎഎ വിരുദ്ധ പോരാളികളെ ഡല്‍ഹി പോലിസ് കള്ളക്കേസ് ചുമത്തി ജയിലിലടച്ചിരുന്നു. കനത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഗര്‍ഭിണിയായ സഫൂറയെ മോചിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായത്.