'രാജ്യം ഭരിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവര്‍'; ജനങ്ങളിലും ജനാധിപത്യത്തിലുമാണ് വിശ്വാസമെന്ന് നടാഷ

'ജനങ്ങളിലും ജനാധിപത്യത്തിലും വിശ്വാസമുണ്ട്. കോടതികളില്‍ നിന്ന് നീതി ലഭിക്കും. അഭിപ്രായവ്യത്യാസങ്ങള്‍ ഇനിയും ഉറക്കെ പറയും. രാജ്യം ഭരിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരാണ്. വിയോജിപ്പിക്കുകളെയും വിമര്‍ശനങ്ങളെ ഇല്ലാതെയാക്കാനാണ് ഇവരുടെ ശ്രമം. ഇതിനെ ചെറുത്ത് തോല്‍പിക്കും'-നടാഷ നര്‍വാള്‍ വ്യക്തമാക്കി.

Update: 2021-06-18 06:50 GMT

ന്യൂഡല്‍ഹി: രാജ്യം ഭരിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരാണെന്ന കുറ്റപ്പെടുത്തലുമായി വിദ്യാര്‍ഥി നേതാവ് നടാഷ നര്‍വാള്‍. ഡല്‍ഹി കലാപകേസില്‍ ജയില്‍ മോചിതയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. കോടതിയില്‍നിന്ന് ജാമ്യം ലഭിച്ച വിദ്യാര്‍ഥി നേതാക്കളായ നടാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ എന്നിവര്‍ ഇന്നലെയാണ് ജയില്‍ മോചിതരായത്.

ജയിലില്‍ അടച്ച് ഭീഷണിപ്പെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും നടാഷ പറഞ്ഞു. 'ജനങ്ങളിലും ജനാധിപത്യത്തിലും വിശ്വാസമുണ്ട്. കോടതികളില്‍ നിന്ന് നീതി ലഭിക്കും. അഭിപ്രായവ്യത്യാസങ്ങള്‍ ഇനിയും ഉറക്കെ പറയും. രാജ്യം ഭരിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരാണ്. വിയോജിപ്പിക്കുകളെയും വിമര്‍ശനങ്ങളെ ഇല്ലാതെയാക്കാനാണ് ഇവരുടെ ശ്രമം. ഇതിനെ ചെറുത്ത് തോല്‍പിക്കും'-നടാഷ നര്‍വാള്‍ വ്യക്തമാക്കി.

പ്രതിഷേധിക്കുക എന്നത് ഭീകരവാദമല്ലെന്ന ശക്തമായ പരാമര്‍ശത്തോടെയായിരുന്നു ഡല്‍ഹി ഹൈക്കോടതി വിദ്യാര്‍ഥി നേതാക്കളായ നതാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ക്ക് ജാമ്യം നല്‍കിയത്. ഒരു വര്‍ഷത്തിന് ശേഷമാണ് ഇവര്‍ ജയില്‍ മോചിതരാകുന്നത്. നിരവധി പേരാണ് മുദ്രാവാക്യം വിളികളുമായി വിദ്യാര്‍ത്ഥികളെ സ്വീകരിക്കാനെത്തിയത്.

കലാപക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ചൊവ്വാഴ്ചയാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ഇവരെ ജയില്‍ മോചിതരാക്കിയിരുന്നില്ല. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് ദിവസം വേണമെന്ന് ആവശ്യപ്പെട്ട് ദില്ലി പോലീസ് ഇന്ന് കോടതിയെ സമീപിച്ചു. എന്നാല്‍ ഹര്‍ജി തള്ളിയ കോടതി മൂവരെയും ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.

Tags:    

Similar News