ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മലയാളി ആരോഗ്യപ്രവര്‍ത്തക മരിച്ചു

ഡല്‍ഹി റോക്ക്ലാന്റ് ആശുപത്രി ജീവനക്കാരിയായ റേച്ചല്‍ ജോസഫാണ് (46) മരിച്ചത്. തിരുവല്ല ഓതറ സ്വദേശിയാണ്.

Update: 2020-06-17 05:09 GMT

ന്യൂഡല്‍ഹി: മലയാളി ആരോഗ്യപ്രവര്‍ത്തക ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹി റോക്ക്ലാന്റ് ആശുപത്രി ജീവനക്കാരിയായ റേച്ചല്‍ ജോസഫാണ് (46) മരിച്ചത്. തിരുവല്ല ഓതറ സ്വദേശിയാണ്. റോക്ക്ലാന്റ് ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് വിഭാഗത്തില്‍ സൂപ്പര്‍വൈസറായി ജോലിചെയ്യുകയായിരുന്നു.

ഭര്‍ത്താവിനും മകനുമൊപ്പം ഡല്‍ഹിയിലെ തുഗ്ലക്കാബാദിലായിരുന്നു താമസം. ഇന്നലെയാണ് ഇവര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.  

Tags:    

Similar News