മുംബൈയില്‍ 28 പോലിസുകാര്‍ക്ക് കൂടി കൊവിഡ്; സേനയിലെ സജീവ രോഗബാധിതര്‍ 1,273 ആയി

Update: 2022-01-19 04:11 GMT

മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന മുംബൈയില്‍ പോലിസ് സേനയിലും വൈറസ് പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പോലിസുകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സേനയിലെ സജീവ കൊവിഡ് ബാധിതരുടെ എണ്ണം 1,273 ആയി. അതേസമയം, പുനെ സിറ്റിയില്‍ മാത്രം കഴിഞ്ഞ ദിവസം 21 പോലിസുകാര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. ഇതോടെ പൂനെയിലെ പോലിസുകാര്‍ക്കിടയിലെ സജീവരോഗികളുടെ എണ്ണം 504 ആയി.

അതിനിടെ, മഹാരാഷ്ട്രയിലെ കൊവിഡ് പ്രതിദിന മരണസംഖ്യ 53 ആയി ഉയര്‍ന്നു. 100 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. മഹാരാഷ്ട്രയില്‍ പ്രതിദിന കേസുകളില്‍ 26% വര്‍ധനവ് ചൊവ്വാഴ്ച രേഖപ്പെടുത്തി. 39,207 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. കൂടാതെ കൊവിഡ് മരണങ്ങളില്‍ 120% കുത്തനെയുള്ള കുതിച്ചുചാട്ടവും. സംസ്ഥാനത്ത് 53 മരണങ്ങളാണ് ഒരുദിവസം രേഖപ്പെടുത്തിയത്. നഗരത്തില്‍ കേസുകളില്‍ 3% വര്‍ധനവ് രേഖപ്പെടുത്തി (6,149). എന്നാല്‍, തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന കേസുകള്‍ 10,000 ല്‍ താഴെയായി തുടരുന്നു. തിങ്കളാഴ്ച മരണസംഖ്യ 12 ആയിരുന്നെങ്കില്‍ ഇന്നലെ ഇത് 7 ആയി കുറഞ്ഞു.

Tags:    

Similar News