ഭരണഘടന അംഗീകരിക്കില്ല; ഇന്ത്യന്‍ യൂനിയനില്‍ ലയിക്കാനുമില്ലെന്ന് നാഗാ കൗണ്‍സില്‍
വടക്കുകിഴക്കന്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട നാഗാഗ്രൂപ്പാണ് നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലിം. നാഗാലിം എന്ന പേരില്‍ പ്രത്യേകരാഷ്ട്രം വേണമെന്നതാണ് ഇവരുടെ ആവശ്യം. ഇവര്‍ക്കിടയില്‍തന്നെ രണ്ടുവിഭാഗമുണ്ട്. എസ്എസ് കപ്ലാങ്ങിന്റെ നേതൃത്വത്തില്‍ ഐസക് ചിഷി സ്വു എന്നും തുയിന്‍ഗലെന്‍ഗ് മ്യുവയുടെ നേതൃത്വത്തില്‍ മറ്റൊന്നുമാണുള്ളത്. രണ്ടാമത്തെ വിഭാഗമാണ് ഇപ്പോള്‍ ഇന്ത്യന്‍ യൂനിയനില്‍ ലയിക്കാനില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭരണഘടന അംഗീകരിക്കില്ലെന്നും ഇന്ത്യന്‍ യൂനിയനുമായി ലയിക്കാനുമില്ലെന്നും നാഗാലാന്‍ഡിലെ പ്രമുഖ സംഘടനയായ ദി നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലിം (ഐഎം). എന്നാല്‍, രണ്ട് പ്രത്യേക അസ്തിത്വങ്ങളായി സഹവര്‍ത്തിത്വത്തോടെ തുടരാം. നാഗകള്‍ അംഗീകരിക്കപ്പെട്ട അസ്തിത്വമാണ്. കാര്യക്ഷമതയുടെ പേരില്‍ നാഗകളും ഇന്ത്യക്കാരും പരമാധികാരം പങ്കിടുന്നു. നാഗന്‍മാരും ഇന്ത്യക്കാരും തമ്മില്‍ പല മേഖലകളിലും അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇന്ത്യന്‍ യൂനിയനില്‍ ലയിക്കില്ലെങ്കിലും അവര്‍ രണ്ട് അസ്തിത്വങ്ങളായി നിലനില്‍ക്കുമെന്നും കൗണ്‍സില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വടക്കുകിഴക്കന്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട നാഗാഗ്രൂപ്പാണ് നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലിം. നാഗാലിം എന്ന പേരില്‍ പ്രത്യേകരാഷ്ട്രം വേണമെന്നതാണ് ഇവരുടെ ആവശ്യം. ഇവര്‍ക്കിടയില്‍തന്നെ രണ്ടുവിഭാഗമുണ്ട്. എസ്എസ് കപ്ലാങ്ങിന്റെ നേതൃത്വത്തില്‍ ഐസക് ചിഷി സ്വു എന്നും തുയിന്‍ഗലെന്‍ഗ് മ്യുവയുടെ നേതൃത്വത്തില്‍ മറ്റൊന്നുമാണുള്ളത്. രണ്ടാമത്തെ വിഭാഗമാണ് ഇപ്പോള്‍ ഇന്ത്യന്‍ യൂനിയനില്‍ ലയിക്കാനില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. നിരന്തരമായ രാഷ്ട്രീയസംഘര്‍ഷത്തെ തുടര്‍ന്ന് 1997ല്‍ സംഘടനയുമായി ഇന്ത്യന്‍ സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടിരുന്നു.
2015ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലിം ഗ്രൂപ്പും തമ്മില്‍ അന്തിമപ്രശ്‌നപരിഹാരത്തിനായി പ്രാഥമിക കരാറില്‍ ഒപ്പുവച്ചു. വൈകാതെ തന്നെ അന്തിമ കരാറില്‍ ഇരുവരും ഏര്‍പ്പെടുമെന്ന പ്രതീക്ഷയിലാണ് ചര്‍ച്ചകള്‍ അവസാനിച്ചത്. ഇന്ത്യന്‍ യൂനിയനില്‍ പ്രത്യേക പദവിയുള്ള സ്ഥലമായി പരിഗണിച്ച് ഒരു പരിഹാരത്തിന് വിമതര്‍ സമ്മതിച്ചതായി നേരത്തെ കേന്ദ്രം ഇതുസംബന്ധിച്ച പാര്‍ലമെന്ററി പാനലിന് മുമ്പാകെ അറിയിച്ചിരുന്നു.
നാഗാലാന്‍ഡ് ഗവര്‍ണര്‍ ആര്‍ എന്‍ രവിയായിരുന്നു ഇരുവര്‍ക്കുമിടയിലെ മധ്യസ്ഥന്‍. വിമതരുമായുള്ള സമാധാന ചര്‍ച്ചകള്‍ മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നരേന്ദ്രമോദി ആവശ്യപ്പെട്ടതായി നാഗാലാന്‍ഡ് ഗവര്‍ണര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ യൂനിയനുമായി ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിന് സാധ്യമായ എല്ലാവഴികളും തേടുമെന്ന് സംഘടന അറിയിച്ചു. ഈ അവസരം ഉപയോഗിക്കാതിരിക്കുന്നത് ഇരുകൂട്ടര്‍ക്കും നഷ്ടമായിരിക്കുമെന്നും സംഘടന വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. കശ്മീരിന് പ്രത്യേകഭരണഘടനാ പദവി നല്‍കുന്ന വകുപ്പ് 370 കേന്ദ്രം എടുത്തുകളഞ്ഞതോടെയാണ് നാഗാലാന്‍ഡ് രാജ്യശ്രദ്ധയാകര്‍ഷിച്ചത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കുന്നത് 371ാം വകുപ്പാണ്. വകുപ്പുകള്‍ പ്രകാരം നാഗകളുടെ സാമൂഹിക, മതകാര്യങ്ങളില്‍ ഇടപെടാന്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് അധികാരമുണ്ടാവില്ല. നാഗകളുടെ ആചാരപ്രകാരമാണ് അവിടത്തെ നീതിന്യായ സംവിധാനങ്ങള്‍. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്ന ഒരു നിയമവും ഈ സംസ്ഥാനങ്ങളുടെ അനുവാദമില്ലാതെ നടപ്പാവില്ല. നാഗകള്‍ക്കല്ലാതെ അവിടത്തെ ഭൂമി വില്‍ക്കാനോ ഉടമപ്പെടുത്താനോ സാധ്യമല്ലെന്നാണ് 371ാം വകുപ്പ് ഊന്നിപ്പറയുന്നത്.