കൊവിഡ്: നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകള്‍ സപ്തംബറിലേക്ക് മാറ്റി

നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് 2020) സപ്തംബര്‍ 13ലേക്കാണ് മാറ്റിയത്. ഈ മാസം 26ന് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ മെയിന്‍) പരീക്ഷ സപ്തംബര്‍ ഒന്ന് മുതല്‍ ആറുവരെ നടക്കും.

Update: 2020-07-03 15:38 GMT

ന്യൂഡല്‍ഹി: കൊവിഡ് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജൂലൈ അവസാനം നടത്താനിരുന്ന മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനപരീക്ഷകള്‍ മാറ്റി. നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് 2020) സപ്തംബര്‍ 13ലേക്കാണ് മാറ്റിയത്. ഈ മാസം 26ന് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ മെയിന്‍) പരീക്ഷ സപ്തംബര്‍ ഒന്ന് മുതല്‍ ആറുവരെ നടക്കും. ജെഇഇ അഡ്വാന്‍ഡ്‌സ് പരീക്ഷ സപ്തംബര്‍ 27ന് നടക്കുമെന്ന് മാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു.

ജൂലൈ 18 മുതല്‍ 23 വരെ ജെഇഇ മെയിന്‍ പരീക്ഷ നടത്താനാണ് നേരത്തെ തീരുമാനിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് രണ്ടാംതവണയാണ് ഈവര്‍ഷത്തെ നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കുന്നത്. വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് പരീക്ഷാ തിയ്യതികള്‍ മാറ്റിയതെന്നും മാനസികസമ്മര്‍ദമില്ലാതെ പരീക്ഷാ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും രമേശ് പൊക്രിയാല്‍ ട്വിറ്ററില്‍ അറിയിച്ചു. പരീക്ഷ പുനക്രമീകരിക്കുന്നത് സംബന്ധിച്ച വിദഗ്ധസമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 

Tags:    

Similar News