വിവാഹമോചനക്കേസില്‍ കോടതിയിലെത്തിയ ഡോക്ടര്‍ക്കു നേരെ നഴ്‌സിന്റെ ആസിഡാക്രമണം
തിരുപ്പതി: വിവാഹ മോചനക്കേസിലെ നടപടികള്‍ക്കായി കോടതിയിലെത്തിയ ഡോക്ടര്‍ക്കു നേരെ നഴ്‌സിന്റെ ആസിഡാക്രമണം. എന്നാല്‍ ആക്രമണത്തില്‍ നിന്നും ഡോക്ടര്‍ ഓടി രക്ഷപ്പെട്ടു. ഭാര്യ നല്‍കിയ വിവാഹ മോചനക്കേസിലെ നടപടികള്‍ക്കായി തിരുപ്പതി കോടതിയിലെത്തിയ ഡോ. ആദര്‍ശ് റെഡ്ഡിക്കു നേരെയാണ് കൂടെ ജോലി ചെയ്തിരുന്ന അരുണ എന്ന നഴ്‌സ് ആസിഡാക്രമണം നടത്തിയത്. വിവാഹ വാഗ്ദാനം നല്‍കി ഒരുമിച്ചു താമസിച്ച ശേഷം റെഡ്ഡി തന്നെ വഞ്ചിച്ചതിനാലാണു ആക്രമണം നടത്തിയതെന്നു അരുണ മാധ്യമങ്ങളോടു പറഞ്ഞു. മദ്യപാനിയായ ഭര്‍ത്താവിന്റെ ശല്ല്യം സഹിക്കാതായപ്പോഴാണ് താന്‍ റെഡ്ഡിയെ സമീപിച്ചത്. എന്നാല്‍ ഭര്‍ത്താവിനെ കൊല്ലാമെന്നും തന്നെ വിവാഹം കഴിക്കാമെന്നുമായിരുന്നു റെഡ്ഡിയുടെ മറുപടി. തുടര്‍ന്നു റെഡ്ഡി നല്‍കിയ മരുന്നു കുത്തിവച്ചു ഭര്‍ത്താവനെ കൊന്നു. എന്നാല്‍ പി്ന്നീടു റെഡ്ഡി തന്നെ വഞ്ചിക്കുകയായിരുന്നു. ഇതോടെയാണ് ആസിഡാക്രമണത്തിനു പദ്ധതിയിട്ടത്- അരുണിമ പറഞ്ഞു. റെഡ്ഡിക്കു നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണു ഭാര്യ വിവാഹ മോചന ഹരജി സമര്‍പിച്ചത്. ഈ ഹരജിയിലെ നടപടികള്‍ക്കായാണു റെഡ്ഡിയും ഭാര്യയും കോടതിയിലെത്തിയത്.