ഒഡീഷയില്‍ ബിജെപി സ്ഥാനാര്‍ഥി ബിജെഡിയില്‍ ചേര്‍ന്നു

അനന്ത്പൂര്‍ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ ഭാഗീരതി സേതിയാണ് വെള്ളിയാഴ്ച ബിജെഡിയില്‍ ചേര്‍ന്നത്. ബിജെഡി അധ്യക്ഷന്‍ നവീന്‍ പട്‌നായിക് അദ്ദേഹത്തിനു പാര്‍ട്ടി അംഗത്വം നല്‍കി. 2009ല്‍ ഭാഗീരതി ബിജെഡി ടിക്കറ്റില്‍ അനന്ത്പുരിയില്‍നിന്നും ഒഡീഷ നിയമസഭയിലെത്തിയിട്ടുണ്ട്.

Update: 2019-03-30 02:47 GMT

ഭുവനേശ്വര്‍: ഒഡീഷയില്‍ ബിജെപിയുടെ നിയമസഭാ സ്ഥാനാര്‍ഥി ബിജു ജനതാദള്‍ (ബിജെഡി) ല്‍ ചേര്‍ന്നു. അനന്ത്പൂര്‍ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ ഭാഗീരതി സേതിയാണ് വെള്ളിയാഴ്ച ബിജെഡിയില്‍ ചേര്‍ന്നത്. ബിജെഡി അധ്യക്ഷന്‍ നവീന്‍ പട്‌നായിക് അദ്ദേഹത്തിനു പാര്‍ട്ടി അംഗത്വം നല്‍കി. 2009ല്‍ ഭാഗീരതി ബിജെഡി ടിക്കറ്റില്‍ അനന്ത്പുരിയില്‍നിന്നും ഒഡീഷ നിയമസഭയിലെത്തിയിട്ടുണ്ട്. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭാഗീരതിക്ക് പകരം അനന്തപൂര്‍ മണ്ഡലത്തില്‍ മായാധര്‍ ജീനയ്ക്ക് ബിജെഡി സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം പാര്‍ട്ടിയില്‍നിന്ന് രാജിവച്ച് ബിജെപിയില്‍ ചേരുന്നത്.

ബിജെപിക്കുള്ളിലെ പോരും തനിക്കെതിരായ ഗൂഢാലോചനകളും മൂലമാണ് പാര്‍ട്ടി വിട്ടതെന്ന് ബിജെഡിയില്‍ ചേര്‍ന്നശേഷം ഭാഗീരതി പ്രതികരിച്ചു. ഭാഗീരതി പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ടെന്ന് ബിജെഡി അധ്യക്ഷന്‍ നവീന്‍ പട്‌നായിക് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വരവ് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പട്‌നായിക് കൂട്ടിച്ചേര്‍ത്തു. ഒഡീഷയില്‍ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരേസമയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 11, 18, 23, 29 തിയ്യതികളില്‍ നാലുഘട്ടമായാണ് തിരഞ്ഞെടുപ്പ്. 21 ലോക്‌സഭാ സീറ്റും 147 നിയമസഭാ സീറ്റുകളുമാണ് ഒഡീഷയിലുള്ളത്.

Tags:    

Similar News