കൊള്ളസംഘത്തെ പ്രതിരോധിച്ച വൃദ്ധ ദമ്പതികള്‍ക്ക് ധീരതക്കുള്ള അവാര്‍ഡ്

Update: 2019-08-15 01:30 GMT

ചെന്നൈ: ആയുധങ്ങളുമായി കൊള്ള നടത്താനെത്തിയ സംഘത്തെ കസേരയും മറ്റും ഉപയോഗിച്ചു പ്രതിരോധിച്ച വൃദ്ധ ദമ്പതികള്‍ക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ ധീരതക്കുള്ള അവാര്‍ഡ്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ദമ്പതികള്‍ അവാര്‍ഡ് ഏറ്റുവാങ്ങും.

ആയുധങ്ങളുമായെത്തിയ രണ്ടംഗ അക്രമിസംഘത്തെ അടിച്ചോടിക്കുന്ന, തിരുനെല്‍വേലി കടയം കല്യാണിപുരത്തില്‍ താമസിക്കുന്ന ഷണ്‍മുഖവേല്‍ചെന്താമര ദമ്പതികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. നേരത്തെ തിരുനെല്‍വേലി ജില്ലാ പോലിസ് സൂപ്രണ്ട് ശക്തികുമാര്‍ നേരിട്ടെത്തി ദമ്പതികളെ അഭിനന്ദിച്ചിരുന്നു


Tags:    

Similar News