വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍: പാര്‍ലമെന്ററി സമിതിയുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി

വരുന്ന സഭാ സമ്മേളനത്തില്‍ മാര്‍ച്ച് 24നായിരുന്നു സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിയിരുന്നത്. പാര്‍ലിമെന്ററി സ്ഥിരം സമിതി ചെയര്‍മാന്‍ വിനയ് സഹസ്രബുദ്ധെയുടെ ആവശ്യം പരിഗണിച്ചാണ് സമയം നീട്ടി നല്‍കിയത്.

Update: 2022-03-22 05:20 GMT

ന്യൂഡല്‍ഹി: വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള ബില്‍ പഠിക്കാന്‍ പാര്‍ലിമെന്ററി സമിതിക്ക് മൂന്ന് മാസം കൂടി സമയം അനുവദിച്ച് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു. വനിതാ വിദ്യാഭ്യാസ-കായിക- യുവജനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് ബില്‍ പഠിക്കുന്നത്.

കഴിഞ്ഞ ഡിസംബറില്‍ സ്മൃതി ഇറാനിയാണ് വിവാഹപ്രായം 18ല്‍ നിന്നും 21 ആക്കി ഉയര്‍ത്താനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. വരുന്ന സഭാ സമ്മേളനത്തില്‍ മാര്‍ച്ച് 24നായിരുന്നു സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിയിരുന്നത്. പാര്‍ലിമെന്ററി സ്ഥിരം സമിതി ചെയര്‍മാന്‍ വിനയ് സഹസ്രബുദ്ധെയുടെ ആവശ്യം പരിഗണിച്ചാണ് സമയം നീട്ടി നല്‍കിയത്.

പുതിയ സമയക്രമ പ്രകാരം ജൂണ്‍ 24നാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ബില്‍ നിയമമാവുന്നതോടെ വിവിധ സമുദായങ്ങളിലെ വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തി നിയമങ്ങള്‍ ഏകീകരിക്കപ്പെടും. ബില്ലിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.

വളരെ നാടകീയമായായിരുന്നു ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കപ്പെട്ടത്. നിയമത്തിന് എതിരെ പ്രതിപക്ഷം സമാനതകള്‍ ഇല്ലാത്ത പ്രതിഷേധം തുടരുന്നതിനിടെ ആയിരുന്നു ബില്‍ അവതരണം. പ്രതിപക്ഷ അംഗങ്ങള്‍ ബില്ലിന്റെ പകര്‍പ്പ് കീറിയെറിഞ്ഞ് പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷ ആവശ്യത്തിന് പിന്നാലെ വിവാഹ പ്രായം ഉയര്‍ത്താനുള്ള ബില്‍ ലോക്‌സഭ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടുകയായിരുന്നു.

Tags:    

Similar News