സര്‍ക്കാര്‍ അനുകൂല പേജുകള്‍ക്കു വിലക്കെന്ന്; ട്വിറ്ററിന് കേന്ദ്രത്തിന്റെ സമന്‍സ്

ഇഷ്‌കരണ്‍ സിങ് ഭണ്ഡരി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ നേരില്‍ക്കണ്ട് പരാതി നല്‍കിയിരുന്നു

Update: 2019-02-05 17:54 GMT

ന്യൂഡല്‍ഹി: സര്‍ക്കാര്‍ അനുകൂല അക്കൗണ്ടുകള്‍ക്കെതിരേ വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് ട്വിറ്ററിന് കേന്ദ്രസര്‍ക്കാരിന്റെ സമന്‍സ്. ബിജെപി എംപി അനുരാഗ് താക്കൂറിന്റെ നേതൃത്വത്തില്‍ ഐടി മന്ത്രാലയം പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പാര്‍ലമെന്ററി കമ്മിറ്റിയാണ് ട്വിറ്ററിന് സമന്‍സ് നല്‍കിയത്. ഓണ്‍ലൈന്‍ ന്യൂസ് പ്ലാറ്റ്‌ഫോമുകളിലും സാമൂഹിക മാധ്യമങ്ങളിലും പൗരന്മാരുടെ അവകാശ സംരക്ഷണം എന്ന വിഷയവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 11ന് ചേരുന്ന പാര്‍ലമെന്ററി കമ്മിറ്റി യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്ന് അനുരാഗ് താക്കൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഇക്കഴിഞ്ഞ ജനുവരി 28ന് ഇഷ്‌കരണ്‍ സിങ് ഭണ്ഡരി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ നേരില്‍ക്കണ്ട് പരാതി നല്‍കിയിരുന്നു. ഭാരതീയ താല്‍പര്യങ്ങള്‍ വച്ചു പുലര്‍ത്തുന്നതും സര്‍ക്കാര്‍ അനുകൂലവുമായ അക്കൗണ്ടുകള്‍ ട്വിറ്റര്‍ പിന്‍വലിക്കുകയാണെന്നാണും ഇത് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നുമാണ് ഇദ്ദേഹത്തിന്റെ പരാതി.




Tags:    

Similar News