'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ': 79 ശതമാനം ഫണ്ടും ചെലവഴിച്ചത് പരസ്യത്തിന്

848 കോടി ബജറ്റിലെ 156.46 കോടി മാത്രമാണ് പദ്ധതിക്കായി ചിലവഴിച്ചത്.

Update: 2021-12-10 12:45 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായുള്ള പദ്ധതിയായ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ ഫണ്ടിന്റെ 79 ശതമാനവും ചിലവഴിച്ചത് പരസ്യത്തിന് വേണ്ടിയാണെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച പാര്‍ലമെന്ററി കമ്മിറ്റിയാണ് ചോദ്യത്തിന് മറുപടിയായി ഇക്കാര്യം അറിയിച്ചത്.

848 കോടി ബജറ്റിലെ 156.46 കോടി മാത്രമാണ് പദ്ധതിക്കായി ചിലവഴിച്ചത്. ബിജെപി എംപി ഹീന വിജയകുമാര്‍ ഗാവിത് അധ്യക്ഷയായ കമ്മിറ്റിയാണ് ഇക്കാര്യമറിയിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കാണിത്.

25.13 ശതമാനം ഫണ്ട് അതായത് 156.46 കോടി മാത്രമാണ് സംസ്ഥാനങ്ങള്‍ ചിലവഴിച്ചത്. പദ്ധതിയുടെ പ്രകടനത്തെ ഇത് പ്രതിഫലിപ്പിക്കുന്നില്ലെന്നും കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീ ശാക്തീകരണം വിദ്യാഭ്യാസത്തിലൂടെ എന്ന് ഊന്നല്‍ നല്‍കുന്ന റിപ്പോര്‍ട്ടിലാണ് ബേട്ടി ബച്ചാവോ, ബേഠി പഠാവോ സ്‌കീമിനെ പ്രത്യേക പരാമര്‍ശത്തോടെ അവതരിപ്പിച്ചത്.

ലോക്‌സഭയില്‍ കമ്മിറ്റി വെക്കുന്ന അഞ്ചാമത്തെ റിപ്പോര്‍ട്ട് ആണിത്. 2016 നും 2019 നും ഇടയില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ 446.72 കോടി രൂപയില്‍ 78.91 ശതമാനവും മാധ്യമ പരസ്യത്തിനായി മാത്രമാണ് ചെലവഴിച്ചതെന്നും സമിതി ചൂണ്ടിക്കാട്ടി.

Tags:    

Similar News