പെഹ്‌ലു ഖാൻറെ മകനെതിരേ ചുമത്തിയ പശുക്കടത്ത് കേസ് രാജസ്ഥാൻ ഹൈക്കോടതി റദ്ദാക്കി

പെഹ്‌ലു ഖാൻ കൊണ്ടുവരികയായിരുന്ന കന്നുകാലികൾ പാലുൽപ്പാദനത്തിനു വേണ്ടിയാണ് വാങ്ങിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു. കേസും കുറ്റപത്രവും ഫയൽ ചെയ്യുന്നത് "നിയമ സംവിധാനങ്ങളുടെ ദുരുപയോഗം” ആണെന്ന് കോടതി പറഞ്ഞു

Update: 2019-10-30 12:43 GMT

അൽവാർ: പെഹ്‌ലു ഖാൻറെ മകനെതിരേ ചുമത്തിയ പശുക്കടത്ത് കേസ് റദ്ദാക്കാൻ രാജസ്ഥാൻ ഹൈക്കോടതി ഉത്തരവ്. 2017 ഏപ്രിലിലാണ് പെഹ്‌ലു ഖാനും മകനും രാജസ്ഥാനിലെ അൽവാറിൽ ഹിന്ദുത്വരാൽ ആക്രമിക്കപ്പെടുന്നത്. ആക്രമത്തിൽ പെഹ്‌ലു ഖാൻ കൊല്ലപ്പെട്ടതിന് പിന്നാലെ അനധികൃത പശുക്കടത്ത് ആരോപിച്ച് പെഹ്‌ലു ഖാനും മകനുമെതിരേ പോലിസ് കേസെടുത്തിരുന്നു.

പെഹ്‌ലു ഖാൻ കൊണ്ടുവരികയായിരുന്ന കന്നുകാലികൾ പാലുൽപ്പാദനത്തിനു വേണ്ടിയാണ് വാങ്ങിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു. കേസും കുറ്റപത്രവും ഫയൽ ചെയ്യുന്നത് "നിയമ സംവിധാനങ്ങളുടെ ദുരുപയോഗം" ആണെന്ന് കോടതി പറഞ്ഞു. കന്നുകാലികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന പിക്ക് അപ്പ് ട്രക്കിന്റെ ഉടമസ്ഥരായ പെഹ്‌ലു ഖാന്റെ മക്കളായ ആരിഫ് ഖാൻ, ഇർഷാദ് ഖാൻ, ഖാൻ മുഹമ്മദ് എന്നിവർക്കെതിരേയും പോലിസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

ക്ഷീര കർഷകനായിരുന്ന പെഹ്‌ലു ഖാൻ ജയ്പൂരിലെ ഒരു കന്നുകാലി മേളയിൽ നിന്ന് പശുക്കളെ വാങ്ങി ഹരിയാനയിലെ നൂഹിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടയിലാണ് ഹിന്ദുത്വർ ആക്രമിക്കപ്പെട്ടതിനെ ആശുപത്രിയിലായ പെഹ്‌ലു ഖാൻ മരണപ്പെടുന്നത്. അതേസമയം അൽവാറിലെ വിചാരണക്കോടതി കോടതി പെഹ്‌ലു ഖാൻ വധക്കേസിലെ കേസിലെ ആറ് പ്രതികളെയും നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. എന്നാൽ വിചാരണ കോടതി വിധിയെ ചോദ്യം ചെയ്ത് രാജസ്ഥാൻ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 

Tags:    

Similar News