കോടതി വിധികളെ വിമര്‍ശിക്കുന്ന അഭിഭാഷകര്‍ക്കെതിരേ നടപടി വേണമെന്ന് സുപ്രിംകോടതി ജഡ്ജി
ഇത്തരം കരിങ്കാലികളെ പുറത്താക്കണമെന്നും അരുണ്‍ മിശ്ര പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ സാധാരണക്കാര്‍ക്ക് കോടതിയിലും ജുഡീഷ്യറിയിലുമുള്ള വിശ്വാസം നഷ്ടമാകാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: കോടതി വിധികളെ മാധ്യമങ്ങളില്‍ വിമര്‍ശിക്കുന്ന അഭിഭാഷകര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് സുപ്രിംകോടതി ജഡ്ജി അരുണ്‍ മിശ്ര. വ്യക്തിതാല്‍പ്പര്യങ്ങളും രാഷ്ട്രീയവും കാരണം കോടതിവിധിയെയും ജഡ്ജിമാരേയും മാധ്യമങ്ങളിലൂടെ വിമര്‍ശിക്കുന്ന അഭിഭാഷകര്‍ക്കേതിരേ കോടതിലക്ഷ്യ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
വേറൊരു കേസില്‍ വിധി പ്രസ്താവിക്കുന്നതിനിടെയാണ് ഒരുവിഭാഗം അഭിഭാഷകര്‍ക്കെതിരെ അരുണ്‍മിശ്രയുടെ ഭാഗത്തുനിന്ന് രൂക്ഷ വിമര്‍ശനമുണ്ടായത്. എല്ലാത്തിനും മുകളിലാണെന്നാണ് ചില അഭിഭാഷകരുടെ വിചാരം. ഇത്തരം കരിങ്കാലികളെ പുറത്താക്കണമെന്നും അരുണ്‍ മിശ്ര പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ സാധാരണക്കാര്‍ക്ക് കോടതിയിലും ജുഡീഷ്യറിയിലുമുള്ള വിശ്വാസം നഷ്ടമാകാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും വിധിന്യായത്തെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ ഉന്നതാധികാര സഭകള്‍ക്ക് പരാതി കൊടുക്കാവുന്നതാണ്. തുടര്‍ന്ന് ബന്ധപ്പെട്ട അതോറിറ്റി ഇത് സംബന്ധിച്ച് സൂക്ഷ്മ പരിശോധന നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജനുവരിയില്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയ്ക്കതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി പത്രസമ്മേളനം വിളിച്ചിരുന്നു. തങ്ങളേക്കാള്‍ ജൂനിയറായ അരുണ്‍ മിശ്രയ്ക്ക് പ്രാധാന്യമുള്ള കേസുകള്‍ നല്‍കുന്നതായി ആരോപിച്ചായിരുന്നു പത്രസമ്മേളനം.