ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കിർഗിസ്താനിലെ ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പാകിസ്താന് വ്യോമപാത ഉപയോഗിക്കേണ്ട തീരുമാനം ഉപേക്ഷിച്ച് ഇന്ത്യ. പകരം ഇറാന്-ഒമാന്‍ വഴി പ്രധാനമന്ത്രി കിര്ഗിസ്താനിലെത്തുമെന്നാണ് ഇന്ത്യ അറിയിച്ചത്. ബാലക്കോട്ട് ആക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 26 മുതല്‍ പാകിസ്താന് ഇന്ത്യയുമായുള്ള 11 വ്യോമപാതയില്‍ രണ്ടെണ്ണമൊഴികയുള്ളവ അടച്ചിട്ടിരിക്കുകയാണ്. അതേസമയം ഇന്ത്യയുടെ അഭ്യര്‍ഥനയെ തുടര്‍ന്നു പ്രധാനമന്ത്രിക്ക് തങ്ങളുടെ വ്യോമപാത തുറന്നുകൊടുക്കുമെന്ന് പാകിസ്താന് അറിയിച്ചിരുന്നു. ജൂണ്‍ 13, 14 തിയതികളില്‍ കിര്‍ഗിസ്താനിലെ ബിഷ്കെക്കിലാണ് ഷാങ്ഹായ് ഉച്ചകോടി. രണ്ടുദിവസത്തെ ഉച്ചകോടിക്കായി പ്രധാനമന്ത്രി ബുധനാഴ്ച യാത്രതിരിക്കും.