അബ്ബാസ് ജീവിച്ചിരിപ്പുണ്ടെങ്കില്‍ പ്രചാചകവിരുദ്ധ പരാമര്‍ശത്തെക്കുറിച്ച് ചോദിക്കണം; പ്രധാനമന്ത്രിയോട് ഉവൈസി
പ്രവാചകനെതിരായി ബിജെപി നേതാവ് നൂപുര്‍ ശര്‍മ നടത്തിയ പരാമര്‍ശം അധിക്ഷേപാര്‍ഹമാണോ അല്ലയോ എന്നു ചോദിക്കണമെന്നാണ് ഉവൈസി ആവശ്യപ്പെട്ടിരിക്കുന്നത്.
ഹൈദരാബാദ്: പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തി ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശം ശരിയോ തെറ്റോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ബാല്യകാല സുഹൃത്ത് അബ്ബാസിനോടു ചോദിക്കണമെന്നു ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഉവൈസി. പ്രവാചകനെതിരായി ബിജെപി നേതാവ് നൂപുര്‍ ശര്‍മ നടത്തിയ പരാമര്‍ശം അധിക്ഷേപാര്‍ഹമാണോ അല്ലയോ എന്നു ചോദിക്കണമെന്നാണ് ഉവൈസി ആവശ്യപ്പെട്ടിരിക്കുന്നത്.
'എട്ടു വര്‍ഷത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ സുഹൃത്തിനെ ഓര്‍മിച്ചിരിക്കുന്നു. ഇങ്ങനെയൊരു സുഹൃത്തുള്ള കാര്യം നമുക്ക് അറിയില്ലായിരുന്നു. സുഹൃത്ത് അബ്ബാസ് അവിടെയുണ്ടെങ്കില്‍ താങ്കള്‍ അദ്ദേഹത്തെ വിളിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്. ഉവൈസിയുടെയും മത നേതാക്കളുടെയും പ്രസംഗങ്ങള്‍ അദ്ദേഹത്തെ കേള്‍പ്പിക്കണം. ഞങ്ങള്‍ പറയുന്നതു കള്ളമാണോയെന്നു ചോദിക്കണം, അദ്ദേഹത്തിന്റെ മേല്‍വിലാസം തരികയാണെങ്കില്‍ താന്‍ നേരിട്ട് അബ്ബാസിനെ പോയിക്കാണാം. പ്രവാചകനെപ്പറ്റി നൂപുര്‍ ശര്‍മ പറഞ്ഞതു പ്രതിഷേധാര്‍ഹമാണോ അല്ലയോ എന്നു ചോദിക്കാം. നൂപുറിന്റെ സംസാരം അസംബന്ധമാണെന്ന് അബ്ബാസ് അംഗീകരിക്കും. താങ്കള്‍ സുഹൃത്തിനെ അനുസ്മരിച്ചതു ചിലപ്പോള്‍ വെറുമൊരു കഥയായിരിക്കാം, എങ്ങനെയാണു ഞാന്‍ അറിയുക?! 'അച്ഛേ ദിന്‍' വരുമെന്നും അങ്ങു വാഗ്ദാനം ചെയ്തിരുന്നല്ലോ'- ഒവൈസി പരിഹസിച്ചു.
.@narendramodi जी, अपने दोस्त अब्बास को बुलाकर उलेमा-ए-किराम की तक़रीर सुनाइये और फिर उनसे पूछिए कि जो नूपुर शर्मा ने हजरत मोहम्मद ﷺ के बारें में कहा, वो सही है या ग़लत? - Barrister @asadowaisi#prophetmuhammad ﷺpic.twitter.com/d61KAPqoDB
— Asaduddin Owaisi (@asadowaisi) June 19, 2022
മാതാവ് ഹീര ബെന്നിന്റെ 99ാം പിറന്നാളിന്റെ ഭാഗമായി തന്റെ ബ്ലോഗിലെഴുതിയ കുറിപ്പിലാണു ബാല്യകാല സൃഹൃത്ത് അബ്ബാസിനെപ്പറ്റി നരേന്ദ്ര മോദി പരാമര്‍ശിച്ചത്. നൂപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശം രാജ്യത്തിന് അകത്തും പുറത്തും വലിയ തോതില്‍ വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു. ഈ പശ്ചാത്തലത്തിലാണു മോദിക്കെതിരെ ഉവൈസി രംഗത്തെത്തിയത്.
അബ്ബാസ് ആസ്‌ത്രേലിയയിലെ സിഡ്‌നിയിലുണ്ടെന്നു നരേന്ദ്ര മോദിയുടെ സഹോദരന്‍ പങ്കജ് മോദി വെളിപ്പെടുത്തിയിരുന്നു.